ETV Bharat / state

വിഴിഞ്ഞം തുറമുഖ നിർമാണം; ചർച്ച ഫലം കണ്ടില്ല, സമരം തുടരുമെന്ന് ലത്തീൻ അതിരൂപത

വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാഉപസമിതി നടത്തിയ നാലാംവട്ട ചർച്ചയിലും സമയവായമാകാത്തതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീൻ അതിരൂപത അറിയിച്ചത്.

vizhinjam port  protest  continue  ministers discussion  fails  വിഴിഞ്ഞം തുറമുഖ നിർമാണം  ചർച്ച ഫലം കണ്ടില്ല  ലത്തീൻ അതിരൂപത  തിരുവനന്തപുരം  വിഴിഞ്ഞം  നാലാംവട്ട ചർച്ച  ലത്തീൻ അതിരൂപത വികാരി  യൂജിൻ പെരേര  സമരസമിതി  റോഷി അഗസ്‌റ്റൻ
വിഴിഞ്ഞം തുറമുഖ നിർമാണം;ചർച്ച ഫലം കണ്ടില്ല, സമരം തുടരുമെന്ന് ലത്തീൻ അതിരൂപത
author img

By

Published : Sep 23, 2022, 3:58 PM IST

Updated : Sep 23, 2022, 5:09 PM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാഉപസമിതി ഇന്ന്(23.09.2022) നടത്തിയ ചർച്ചയും ഫലം കണ്ടില്ല. വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര. നാലാംവട്ട മന്ത്രിതല ഉപസമിതി ചർച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖ നിർമാണം;ചർച്ച ഫലം കണ്ടില്ല, സമരം തുടരുമെന്ന് ലത്തീൻ അതിരൂപത

സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ വിശദമായ ചർച്ച നടന്നു. വിഷയം ഗൗരവത്തോടെ അവതരിപ്പിച്ചു. എന്നാൽ അവശ്യങ്ങളിൽ കൃത്യമായ ഉറപ്പ് ലഭിച്ചില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ കാര്യങ്ങളിൽ കോടതിയുമായി ബന്ധപ്പെട്ട് നടപടി എടുക്കും. ജീവൻമരണ സമരമാണിത്. ചർച്ചകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ തുറമുഖ നിർമാണം നിർത്തിവയ്‌ക്കാനാവില്ലെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ അറിയിച്ചു. ബാക്കിയുള്ള ആവശ്യങ്ങളിൽ തീരുമാനമെടുക്കാമെന്ന് സമരസമിതിയെ അറിയിച്ചു.

തീരശോഷണം പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും. എന്നാൽ പൊതുതാൽപര്യപ്രകാരം തുറമുഖ നിർമാണം നിർത്തിവയ്‌ക്കാൻ പറ്റില്ല എന്നാണ്. തീരശോഷണം തടയാൻ ജിയോ ട്യൂബ് സംവിധാനം വ്യാപിക്കുമെന്നും മന്ത്രിസഭാഉപസമിതി പറഞ്ഞു. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഒരാഴ്‌ച ശേഷം മറുപടി നൽകാമെന്ന് സമരസമിതി അറിയിച്ചതായി മന്ത്രിമാർ കൂട്ടിച്ചേർത്തു.

Last Updated : Sep 23, 2022, 5:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.