ETV Bharat / state

vizhinjam International SeaPort : വിഴിഞ്ഞം തുറമുഖം; ഡോള്‍ഫിന്‍ 27 ടഗ്ഗ്‌ എത്തി, ഡോള്‍ഫിന്‍ 37 ഇന്നെത്തും - ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്കടുപ്പിക്കാന്‍ ടഗ്ഗ്

Dolphin 27 Dug: ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ നാല് ടഗ്ഗുകളാണ് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിക്കുന്നത്.

vizhinjam International SeaPort  Dolphin 27 Dug Reached  Dolphin 27 Dug Reached vizhinjam  Dolphin 37 dug will reach to vizhinjam  Dolphin 37 dug  വിഴിഞ്ഞം തുറമുഖം  ഡോള്‍ഫിന്‍ 27 ടഗ്ഗ്‌ എത്തി  ഡോള്‍ഫിന്‍ 37 ഇന്നെത്തും  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി  ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്കടുപ്പിക്കാന്‍ ടഗ്ഗ്  അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 27
vizhinjam International SeaPort
author img

By ETV Bharat Kerala Team

Published : Oct 5, 2023, 10:02 AM IST

തിരുവനന്തപുരം : ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള രണ്ടാമത്തെ ടഗ്ഗും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് എത്തി (vizhinjam International SeaPort). ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് നിന്നും അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 27 എന്ന ടഗ്ഗാണ് ബുധനാഴ്‌ച വൈകിട്ടോടെ എത്തിയത് (Dolphin 27 Dug Reached).

ഇന്ന് ഉച്ചയോടെ മൂന്നാമത്തെ ടഗ്ഗായ ഡോള്‍ഫിന്‍ 37 ഉം തുറമുഖത്ത് എത്തും. ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ നാല് ടഗ്ഗുകളാണ് വിഴിഞ്ഞത്തേക്ക് എത്തിക്കുക. ചൈനയില്‍ നിന്ന് ക്രെയിനുകളുമായി എത്തുന്ന ഷെന്‍ഹുവാ-15 എന്ന ചരക്ക് കപ്പല്‍ ഈ മാസം 15 നുള്ളില്‍ വിഴിഞ്ഞത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ഷെന്‍ഹുവാ-15 നിലവില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ക്രെയിനുകള്‍ ഇറക്കുകയാണ്. ഓഗസ്‌റ്റ്‌ അവസാനം ചൈനയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ കഴിഞ്ഞ മാസം 29 ന് മുന്ദ്ര തുറമുഖത്തെത്തിയത്. നാളെയോ മറ്റന്നാളോ ഗുജറാത്തില്‍ നിന്ന് യാത്ര തിരിച്ച് 15ന് മുമ്പ് വിഴിഞ്ഞത്ത് എത്തിച്ചേരുമെന്നാണ് അധികൃതര്‍ പറയുന്നത്.

പതിനാലിന് വിഴിഞ്ഞം പുറം കടലില്‍ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് സ്ഥാപിക്കാനുള്ള ഷിപ് ടു ഷോര്‍ ക്രെയിനടക്കം മൂന്നു ക്രെയിനുകള്‍ ഇതിലുണ്ട്. ക്രെയിനുകള്‍ ഇറക്കാനും സ്ഥാപിക്കാനുമുള്ള വിദഗ്‌ധ സംഘവും ഉടന്‍ വിഴിഞ്ഞത്ത് എത്തും.

15ന് വൈകിട്ട് നാലുമണിക്കാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം നല്‍കുക. നേരത്തെ ഒക്ടോബര്‍ നാലിനാണ് കപ്പല്‍ എത്തുക എന്നറിയിച്ചിരുന്നതെങ്കിലും ഷാങ്‌ഹായ്, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ടൈക്കൂണ്‍ കാരണം യാത്രയിലുണ്ടായ വേഗത കുറയുകയും കപ്പല്‍ എത്തുന്ന തീയതി മാറുകയായിരുന്നു.

ALSO READ:Vizhinjam international sea port official name and logo "വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് " ഔദ്യോഗിക നാമവും ലോഗോയും പ്രകാശനം ചെയ്‌ത് മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : കേരളത്തിൻ്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഔദ്യോഗിക നാമവും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തിരുന്നു (Vizhinjam international sea port released the official name and logo). വിഴിഞ്ഞം ഇന്‍റർനാഷണൽ സീപോർട്ട് എന്നാണ് തുറമുഖത്തിന്‍റെ ഔദ്യോഗിക പേര്. നീല നിറത്തിൽ ഇംഗ്ലീഷ് അക്ഷരം വി എന്നതിൽ കടൽ തിരയും കപ്പലിന്‍റെ മാതൃകയും ചേർന്നതാണ് ലോഗോ.

ഈ ലോഗോ വിഴിഞ്ഞം തുറമുഖത്തിന്‍റെ കീർത്തിമുദ്രയായി തിളങ്ങിനിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം സ്വകാര്യ തുറമുഖമല്ല, സംസ്ഥാനത്തിന്‍റെയും ഇന്ത്യയുടെയും സ്വത്താണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തുറമുഖം വരുന്നതോടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പുരോഗമനം വരുമെന്നും തുറമുഖം തുറക്കുമ്പോൾ തന്നെ 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവർകോവില്‍ കൂട്ടിച്ചേർത്തു.

ALSO READ: Muthalapozhi Long Boom Crane: ലോങ് ബൂം ക്രെയിന്‍ എത്തി; മുതലപ്പൊഴിയിലെ പാറനീക്കല്‍ ഇന്ന് പുനരാരംഭിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.