തിരുവന്തപുരം: വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. മന്ത്രിമാരായ സജി ചെറിയാനും, ആന്‍റണി രാജുവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ മേൽനോട്ടം നൽകി. ഇന്നലെ രാത്രിയിൽ പൂന്തുറയിൽ നിന്നും വന്ന രണ്ട് ബോട്ടുകൾ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് വിഴിഞ്ഞം തീരത്ത് അടുപ്പിക്കാൻ ശ്രമിക്കവെയാണ് അപകടത്തിൽപെടുന്നത്.
വള്ളത്തിൽ ഉണ്ടായിരുന്ന 11 പേരാണ് അപകടത്തിൽപെട്ടത്. ഇതിൽ എട്ട് പേരെ ഹോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. തീരത്ത് ജാഗ്രതാ നിർദേശം നൽകിയിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
READ MORE: വിഴിഞ്ഞത്ത് ബോട്ടപകടം; നാല് പേരെ കാണാതായി