ETV Bharat / state

തിരുവനന്തപുരം മെഡിക്കൽ കോളജില്‍ നിയന്ത്രണം - കൊവിഡ് 19

തിങ്കളാഴ്‌ച മുതൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ.

തിരുവനന്തപുരം  തിരുവനന്തപുരം മെഡിക്കൽ കോളജ്  visitors controlled in trivandrum medical college  trivandrum medical college  trivandrum medical college latest news  covid surge in kerala
കൊവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജില്‍ നിയന്ത്രണം
author img

By

Published : Apr 17, 2021, 9:42 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ. തിങ്കളാഴ്‌ച മുതൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. രോഗിക്ക് ഒപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം.

അതേസമയം കന്യാകുമാരി ജില്ലയില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്ന് ജില്ലയിലേക്ക് എത്തുന്നവർക്ക് ഇ പാസ് കർശനമാക്കിയിട്ടുണ്ട്. ഇ പാസ് ഇല്ലാതെ എത്തിയ നിരവധി വാഹനങ്ങൾ കഴിഞ്ഞദിവസം തിരിച്ചയച്ചു. കേരള- കന്യാകുമാരി അതിർത്തിയിലെ 12 റോഡുകൾ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.