ETV Bharat / state

ശംഖുമുഖം ബീച്ചില്‍ വിദേശ വനിതയ്‌ക്ക് നേരെ അതിക്രമം; പതിനാറുകാരന്‍ പിടിയില്‍

ബിച്ചില്‍ നടക്കാനിറങ്ങിയ ഫ്രാന്‍സ് യുവതിയ്‌ക്ക് നേരെയാണ് അതിക്രമം നടന്നത്. സെല്‍ഫി എടുക്കാന്‍ അഭ്യര്‍ഥിച്ച പതിനാറുകാരന്‍ യുവതിയുടെ ശരീരത്തില്‍ സ്‌പര്‍ശിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ആയിരുന്നു

foreign women attacked in Shangumugham Beach  attack on foreign women in Shangumugham Beach  attack on foreign women  attack on foreign women by teenager boy  Violence against foreign women  ശംഖുമുഖം ബീച്ചില്‍ വിദേശ വനിതയ്‌ക്ക് നേരെ അതിക്രമം  വിദേശ വനിതയ്‌ക്ക് നേരെ അതിക്രമം  വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമം  വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ച് 16കാരന്‍  ഫ്രാന്‍സ് യുവതി  ശംഖുമുഖം ബീച്ച്  സ്‌ത്രീക്ക് നേരെ അതിക്രമം  ജുവനൈൽ കോടതി  സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം
വിദേശ വനിതയ്‌ക്ക് നേരെ അതിക്രമം
author img

By

Published : Mar 27, 2023, 11:12 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്‌ത്രീക്ക് നേരെ അതിക്രമം. ഇത്തവണ ഫ്രാൻസ് സ്വദേശിയായ സ്‌ത്രീക്ക് നേരെയാണ് അതിക്രമമുണ്ടായത്. ശംഖുമുഖം ബീച്ചിൽ ഇന്നലെ ഉച്ചയോടെ നടക്കാനിറങ്ങിയ വിദേശ വനിതയ്ക്ക് നേരെയായിരുന്നു അതിക്രമം. സംഭവത്തിൽ പ്രതിയായ പതിനാറുകാരനെ അറസ്റ്റ് ചെയ്‌ത് ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായി വലിയതുറ പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ബീച്ചിൽ നടക്കാനിറങ്ങിയ വിദേശ വനിതയോട് പ്രതിയായ പതിനാറുകാരൻ സെൽഫിയെടുക്കാൻ അഭ്യർഥിക്കുകയും സ്‌ത്രീയുടെ ശരീരത്തിൽ സ്‌പർശിക്കുകയും ചെയ്‌തു എന്നാണ് പരാതി. പതിനാറുകാരൻ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചതോടെ സ്‌ത്രീ ബഹളം വച്ചു. തുടർന്ന് ലൈഫ് ഗാർഡ് ആളുകളെ വിളിച്ചുകൂട്ടി പ്രതിയെ തടഞ്ഞ് വയ്‌ക്കുകയായിരുന്നു.

ബീച്ചിന് സമീപം ബോട്ടിന്‍റെ അറ്റകുറ്റ പണികൾക്കായി എത്തിയതാണ് പതിനാറുകാരൻ. സംഭവം നടന്ന ഉടൻ തന്നെ ഇവർ വലിയതുറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും ചെയ്‌തു. വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായും വലിയതുറ പൊലീസ് വ്യക്തമാക്കി.

സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ക്കഥ: വഞ്ചിയൂർ മൂലവിളാകം ജങ്‌ഷനിൽ സ്‌ത്രീ ആക്രമണത്തിന് ഇരയായ സംഭവത്തിന് പിന്നാലെയാണ് അടുത്ത സംഭവം. മാർച്ച് 13 ന് രാത്രി പതിനൊന്നരയോടെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് സ്‌ത്രീ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നത്. സംഭവം നടന്ന് 14 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ ഇതുവരെയും സാധിച്ചിട്ടില്ല.

സംഭവം നടന്ന പ്രദേശത്തെ സിസിടിവിയിലെ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. പ്രതി സഞ്ചരിച്ച സ്‌കൂട്ടറിന്‍റെ നമ്പർ വ്യക്തമല്ലാത്തതും അന്വേഷണത്തിന് തടസമാകുകയാണ്. ആക്രമണത്തിനിരയായ സ്‌ത്രീക്കും പ്രതിയുടെ മുഖം വ്യക്തമല്ലാത്തതിനാൽ പ്രതിയുടെ രേഖ ചിത്രം തയാറാക്കുന്നതും പൊലീസ് ഉപേക്ഷിച്ചിരിക്കുകയാണ്.

അതേസമയം പ്രതി പാറ്റൂർ മുതൽ വീടുവരെ സ്‌ത്രീയെ പിന്തുടരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലാത്തതാണ് വെല്ലുവിളി. അതേസമയം സംഭവം നടന്ന ദിവസം ഇവർ പരാതി നൽകിയിട്ടും പേട്ട പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വഞ്ചിയൂർ മൂലവിളാകം ജങ്‌ഷനിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്‌ത്രീയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള പേട്ട പൊലീസിന്‍റെ നടപടി നിയമപരമായി ശരിയല്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവിയും പറഞ്ഞിരുന്നു.

സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട്‌ തേടിയതായും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ തന്നെ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തുവെന്നും പേട്ട പൊലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 341, 354, 354എ, 323, 509 എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചതായും പി സതീദേവി പറഞ്ഞു.

ആക്രമണത്തിന് ഇരയായ സ്‌ത്രീക്ക് തലയ്ക്ക് നല്ല പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്നതിന് പിന്നാലെ പൊലീസിൽ നിന്നും സഹായം ലഭിക്കാത്തതിനെ തുടർന്ന് ആക്രമണത്തിന് ഇരയായ സ്‌ത്രീ പിന്നീട് പരാതി നൽകാൻ തയാറായില്ല. ഇതേതുടർന്ന് പൊലീസ് സ്‌റ്റേഷനിൽ പരാതി എത്താൻ വൈകിയെന്നും എന്നാൽ ലൈംഗികാതിക്രമത്തിൽ പരിക്കേറ്റ സ്‌ത്രീയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത് നിയമപരമായി ശരിയല്ലെന്നും സതീദേവി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.