ETV Bharat / state

പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ മരിച്ചു - villapilshala police station

ഗ്രേഡ് എസ്.ഐ രാധാകൃഷ്ണനാണ് മരിച്ചത്

si death  ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ മരിച്ചു  വിളപ്പില്‍ശാല പൊലീസ് സ്റ്റേഷൻ  എസ് ഐ മരിച്ചു  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  villapilshala police station  si committed suicide
പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ മരിച്ചു
author img

By

Published : Oct 9, 2020, 8:29 AM IST

Updated : Oct 9, 2020, 10:05 AM IST

തിരുവനന്തപുരം: വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു. ഗ്രേഡ് എസ്.ഐ അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധകൃഷ്ണൻ (53) ആണ് മരിച്ചത്. അധിക ജോലി ഭാരവും മാനസിക പീഡനവും ആരോപിച്ചായിരുന്നു ആത്മഹത്യ ശ്രമം. ഒന്നാം തിയതിയാണ് വിളിപ്പിൽശാല പൊലീസ് സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

രാവിലെ ഡ്യൂട്ടിക്കെത്തിയ ശേഷമായിരുന്നു ആത്മഹത്യ ശ്രമം. വിശ്രമ മുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ രാധകൃഷ്ണനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാല് മാസം മുമ്പാണ് രാധകൃഷ്ണൻ വിളിപ്പിൽശാല പൊലീസ് സ്റ്റേഷനിൽ എത്തിയത്. അധിക ജോലി ഭാരവും എസ്.എച്ച്.ഒയുടെ മാനസിക പീഡനവും മൂലമാണ് രാധകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

Last Updated : Oct 9, 2020, 10:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.