ETV Bharat / state

നിയമന കത്ത് വിവാദം: വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു - പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കേസിൽ വേണ്ടത് പൊലീസ് അന്വേഷണമെന്ന് വിജിലൻസ്. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്‌ടമുണ്ടായിട്ടില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

vigilance on corporation case  corporation letter controversy  vigilance to end probe in letter controversy  vigilance end investigation in letter controversy  vigilance investigation in letter controversy  നിയമന കത്ത് വിവാദം  നിയമന കത്ത് വിവാദം വിജിലൻസ് അന്വേഷണം  വിജിലൻസ് അന്വേഷണം നഗരസഭ കത്ത് വിവാദം  നഗരസഭ കത്ത് വിവാദത്തിൽ വിജിലൻസ്  നഗരസഭ കത്ത് വിവാദം അന്വേഷണം  നഗരസഭയിലെ കരാർ നിയമനം  മേയർ ആര്യ രാജേന്ദ്രന്‍റെ ശിപാർശ കത്ത്  ശിപാർശ കത്ത് കേസിൽ വിജിലൻസ് അന്വേഷണം  നഗരസഭയിൽ കരാർ നിയമനം  പ്രാഥമിക അന്വേഷണ റിപ്പോർട്ട്  വിജിലൻസ്
നിയമന കത്ത് വിവാദം: വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു
author img

By

Published : Dec 2, 2022, 9:45 AM IST

തിരുവനന്തപുരം: നഗരസഭയിലെ കരാർ നിയമനത്തിന് മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പുറത്തുവന്ന ശിപാർശ കത്ത് കേസിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്‍റെ യഥാർഥ പകർപ്പ് കണ്ടെത്താനായില്ലെന്നും കത്തിന്‍റെ അടിസ്ഥാനത്തിൽ നഗരസഭയിൽ കരാർ നിയമനം നടത്തിയിട്ടില്ലെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.

അതിനാൽ കേസിൽ വേണ്ടത് പൊലീസ് അന്വേഷണമാണെന്നും വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കത്തിലെ ഒപ്പ് ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിന്‍റെ പരിധിയിലേക്ക് അന്വേഷണം വരൂ. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്‌ടമുണ്ടായിട്ടില്ല.

കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്‌ടർക്ക് കൈമാറും. മുൻവർഷങ്ങളിലെ നിയമനങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലൻസ് വിശദീകരണം. കോൺഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്.

Also read: കോർപ്പറേഷനിലെ വിവാദ കത്ത്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.