ETV Bharat / state

സംസ്ഥാനത്തെ പകുതിയോളം റോഡുകളിലും കുഴി, കണ്ടെത്തല്‍ വിജിലൻസ് പരിശോധനയില്‍ - Vigilance inspection

മിന്നൽ പരിശോധനയിൽ 148 റോഡുകളിൽ 67 റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം തന്നെ കുഴികള്‍ രൂപപ്പെട്ട നിലയിലാണെന്ന് വിജിലൻസ് കണ്ടെത്തി. കോഴിക്കോട് ഒരു റോഡ് നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം പരിപൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

റോഡിലെ കുഴികള്‍  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news  kerala news updates  Vigilance inspection on roads in kerala  roads in kerala  Vigilance inspection  വിജിലന്‍സ് റിപ്പോര്‍ട്ട്
സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സ് പരിശോധന
author img

By

Published : Sep 17, 2022, 5:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ടാറിങിലെ അപാകത കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. ഓപ്പറേഷന്‍ സരള്‍ രാസ്‌തയുടെ ഭാഗമായാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സ് പരിശോധന

മിന്നൽ പരിശോധന നടത്തിയ റോഡുകളിൽ നിന്നും കോർ കട്ട് മുഖേന ശേഖരിച്ച സാമ്പിളുകൾ ലാബുകളിലയച്ച് നിർമ്മാണത്തിനായി ഉപയോഗിച്ച, ടാർ, മെറ്റൽ, സാൻഡ്, ചിപ്‌സ് തുടങ്ങിയവയുടെ അനുപാതം കണ്ടെത്തി വിശദമായ ഗുണപരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്‌ടർ മനോജ്‌ എബ്രഹാം ഐ.പി.എസ് അറിയിച്ചു. ലാബ് റിപ്പോർട്ട് കിട്ടിയ ശേഷം പ്രസ്‌തുത വർക്കിന്‍റെ എം. ബുക്കുമായി ഒത്തു നോക്കി ക്രമക്കേടുകൾ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കും.

ഇന്നലെ (സെപ്‌റ്റംബര്‍ 16) നടന്ന മിന്നൽ പരിശോധനയിൽ 148 റോഡുകളിൽ 67 റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം തന്നെ കുഴികള്‍ രൂപപ്പെട്ട നിലയിലാണെന്ന് വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം- 18, കൊല്ലം -10, പത്തനംതിട്ട-6, കോട്ടയം, കണ്ണൂർ, കാസർകോഡ്, പാലക്കാട് ജില്ലകളിൽ 4 വീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ 3 വീതവും ഇടുക്കിയിൽ 2-ഉം മലപ്പുറത്ത് 1 റോഡിലുമാണ് ചെറിയ കുഴികൾ രൂപപ്പെട്ടതായി വിജിലൻസ് പ്രാഥമികമായി കണ്ടെത്തിയത്. 19 റോഡുകളിൽ നിശ്ചിത അളവിനേക്കാൾ കുറഞ്ഞ കനത്തിലാണ് ടാർ ഉപയോഗിച്ചിട്ടുള്ളതെന്നും വിജിലൻസ് കണ്ടെത്തി.

തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ 3 വീതം റോഡുകളും കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ 2 വീതവും പത്തനംതിട്ട, എറണാകുളം, കാസർകോഡ്, കണ്ണൂർ ജില്ലകളിൽ ഓരോ റോഡും മതിയായ കനത്തിൽ ടാർ ഉപയോഗിക്കാതെയാണ് നിർമ്മിച്ചതെന്നും വിജിലൻസ് കണ്ടെത്തി. എറണാകുളത്ത് ഒരു റോഡ് മതിയായ രീതിയിൽ ടാർ ഉപയോഗിക്കാതെയും കൊല്ലത്തെ ഒരു റോഡിൽ ആവശ്യമായ വിധത്തിൽ റോളർ ഉപയോഗിക്കാതെയുമാണ് നിർമ്മിച്ചിട്ടുള്ളതെന്നും കോഴിക്കോട് ഒരു റോഡ് നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം പരിപൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

also read: 'എന്തിനാണ് എഞ്ചിനീയർമാർ, ഇനി എത്രപേര്‍ മരിച്ചാലാണ് റോഡ് നന്നാക്കുക?'; സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.