തിരുവനന്തപുരം: നഗരസഭയില്‍ മേയർ ആര്യ രാജേന്ദ്രന്‍റെയും കൗൺസിലർ ഡി.ആർ.അനിലിന്‍റെയും ശിപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമങ്ങളെ കുറിച്ചുമുള്ള വിജിലൻസ് അന്വേഷണം വൈകും പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമെങ്കിലുമെടുത്തേക്കും.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദ നിയമന കത്തിന്‍റെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കണ്ടെത്താതെ വഴിമുട്ടി നില്‍ക്കുകയാണ് അന്വേഷണം. കോര്‍പ്പറേഷനിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി.
കോര്‍പ്പറേഷനിലെ കമ്പ്യൂട്ടറുകള്‍ പരിശോധനയ്‌ക്ക് വിധേയമാക്കും. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ സമരം ഇന്നും തുടരും. മേയറുടെ രാജി ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. നഗരസഭയിലേക്ക് മഹിള മോർച്ചയുടെ നേതൃത്വത്തിലും ഇന്ന് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.