തിരുവനന്തപുരം: വിജിലൻസ് സംഘത്തിന്‍റെ സാന്നിധ്യത്തിൽ അല്ലാതെ വി.എസ് ശിവകുമാറിന്‍റെ ലോക്കറുകൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് ബാങ്കിന് കത്ത് നൽകും. ശിവകുമാറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലോക്കറിന്‍റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും കാണാനില്ലെന്ന മറുപടിയാണ് വിജിലൻസിന് ലഭിച്ചത്. താക്കോൽ കണ്ടെത്തി കൈമാറാൻ ശിവകുമാറിന് വിജിലൻസ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്കൽ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ബാങ്കിന് വിജിലൻസ് കത്ത് നൽകുന്നത്. അതിനിടെ ശിവകുമാറിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ തിങ്കളാഴ്ച കോടതിയില്‍ സമര്‍പിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് രേഖകള്‍ സമര്‍പിക്കുക. കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു.
ശിവകുമാറിന്‍റെ ലോക്കറുകള്‍ വിജിലൻസിന്‍റെ സാന്നിധ്യത്തിൽ തുറക്കണമെന്ന് ആവശ്യം - v s sivakumar latest case
താക്കോൽ കണ്ടെത്തി കൈമാറാൻ ശിവകുമാറിന് വിജിലൻസ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്കൽ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ബാങ്കിന് വിജിലൻസ് ഇന്ന് കത്ത് നൽകുന്നത്.
![ശിവകുമാറിന്‍റെ ലോക്കറുകള്‍ വിജിലൻസിന്‍റെ സാന്നിധ്യത്തിൽ തുറക്കണമെന്ന് ആവശ്യം Vigilance give letter to bank വി.എസ് ശിവകുമാർ വിജിലൻസ് സ്വത്ത് സമ്പാദന കേസ് v s sivakumar v s sivakumar latest case v s sivakumar updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6181462-thumbnail-3x2-vigilance.jpg?imwidth=3840)