ETV Bharat / state

Vigilance Enquiry Against Mathew Kuzhalnadan: കുഴല്‍നാടന് വിജിലന്‍സ് കുരുക്ക്; ചിന്നക്കനാല്‍ ഭൂമി ഇടപാടില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

author img

By ETV Bharat Kerala Team

Published : Sep 20, 2023, 6:27 PM IST

Vigilance Preliminary Enquiry Against Mathew Kuzhalnadan: പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ വിശദമായ അന്വേഷണം നടത്തി വിജിലന്‍സ് സംഘം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Mathew Kuzhalnadan  Vigilance Enquiry  Vigilance  Muvattupuzha MLA  Opposition Leader  കുഴല്‍നാടന് വിജിലന്‍സ് കുരുക്ക്  ചിന്നക്കനാല്‍ ഭൂമി ഇടപാട്  മൂവാറ്റുപുഴ എംഎല്‍എ  മാത്യു കുഴല്‍നാടന്‍  വിജിലന്‍സ്
Vigilance Enquiry Against Mathew Kuzhalnadan

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ച് വരുന്ന മൂവാറ്റുപുഴ എംഎല്‍എയും (Muvattupuzha MLA) കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ (Mathew Kuzhalnadan) അനധികൃത ഭൂമി ഇടപാട് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിന് (Vigilance Preliminary Enquiry) ചീഫ് സെക്രട്ടറി ഡോ.വി വേണു ഉത്തരവിട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ വിശദമായ അന്വേഷണം നടത്തി വിജിലന്‍സ് (Vigilance) സംഘം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം: പ്രതിപക്ഷ നേതാവ് (Opposition Leader) വി ഡി സതീശന് പിന്നാലെ മാത്യു കുഴല്‍നാടനെയും വിജിലന്‍സ് അന്വഷണ കുരുക്കില്‍പ്പെടുത്താനുള്ള സിപിഎമ്മിന്‍റെ ഗൂഢലക്ഷ്യത്തിന്‍റെ ഭാഗമാണിത് എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നു. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മാത്യ കുഴല്‍നാടന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന ഐടി കമ്പനിക്കും വീണ വിജയനുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് മാത്യു കുഴല്‍നാടനെതിരെ ചിന്നക്കനാലിലെ ബിനാമി റിസോര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ട ആരോപണവുമായി സിപിഎം എറണാകുളം ജില്ല സെക്രട്ടറി സിഎന്‍ മോഹനന്‍ രംഗത്തുവന്നത്.

അന്വേഷണം എന്തിന്: 3.5 കോടി വിലയുണ്ടെന്ന് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയ ഭൂമിയെ സംബന്ധിച്ചാണ് ആരോപണം. 3.5 കോടി രൂപ വിലയുണ്ടെന്ന് മാത്യു തന്നെ സത്യവാങ്മൂലം നല്‍കിയ വസ്‌തു 1.92 കോടി രൂപയ്‌ക്ക് വാങ്ങുകയും ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്‌ടം വരുത്തിയെന്നുമാണ് ആരോപണം.

സ്ഥല പരിശോധന പോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്കു മാത്രമായി 15,40,800 രൂപ മുദ്ര വില ചുമത്തി രജിസ്‌ട്രേഷന്‍ നടത്തി. ഇതിലൂടെ യഥാര്‍ത്ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമായി 60 ലക്ഷം രൂപയോളം വെട്ടിച്ചു. വസ്‌തുവിനും അതിനുള്ളിലെ കെട്ടിടത്തിനും ഏകദേശം ആറു കോടിയോളം രൂപ വില വരുമെന്നും പരാതിയില്‍ സിപിഎം ആരോപിക്കുന്നു. കൊല്ലം ശക്തികുളങ്ങര കാവനാട് മീനത്തുചേരി കപ്പിത്താന്‍സ് മാനറില്‍ ജന്നിഫര്‍ അല്‍ഫോണ്‍സില്‍ നിന്ന് മാത്യു കുഴല്‍നാടനും പത്തനംതിട്ട സ്വദേശി ടോം ബാബു, ടോണി ബാബു എന്നിവര്‍ ചേര്‍ന്നാണ് ആധാരം തീറാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.