ETV Bharat / state

ഡ്രൈവിങ് സ്‌കൂളുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന - ഓപ്പറേഷൻ സേഫ് ഡ്രൈവ്

ഓപ്പറേഷൻ സേഫ് ഡ്രൈവ് എന്ന പേരിൽ വിജിലൻസ് സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

vigilance found irregularities in driving schools while conducting inspection  vigilance  driving school  vigilance inspection  ഡ്രൈവിങ് സ്‌കൂൾ  വിജിലൻസ്  ക്രമക്കേട്  ഓപ്പറേഷൻ സേഫ് ഡ്രൈവ്  operation safe drive
vigilance found irregularities in driving schools while conducting inspection
author img

By

Published : Aug 5, 2021, 8:47 PM IST

Updated : Aug 5, 2021, 9:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ഡ്രൈവിങ് പഠനത്തിന് തോന്നിയ നിരക്ക് ഈടാക്കുന്നതും മദ്യപിച്ച് ഡ്രൈവിങ് പഠിപ്പിക്കുന്നതുമായ സംഭവങ്ങളും വിജിലൻസ് പരിശോധനയ്ക്കിടെ കണ്ടെത്തി. ചില ഡ്രൈവിങ് സ്‌കൂളുകളിൽ ട്രാഫിക് സിഗ്നലുകൾ സംബന്ധിച്ച് പരിശീലകർക്ക് തന്നെ അറിവില്ല. ഡ്രൈവിങ് സ്‌കൂളുകളുടെ കള്ളക്കളിക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും വിജിലൻസ് കണ്ടെത്തി.

ഓപ്പറേഷൻ സേഫ്

ഓപ്പറേഷൻ സേഫ് ഡ്രൈവ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്‌കൂളുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശീലനം നൽകുന്നവരും സ്ഥാപനങ്ങളും നിയമം പാലിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലെ ഡ്രൈവിങ് സ്‌കൂളുകളിലാണ് യോഗ്യത ഇല്ലാത്തവർ പരിശീലനം നൽകുന്നത്. പരിശോധനയ്ക്കിടെ പത്തനംതിട്ട പുളിക്കീഴിലെ ഡ്രൈവിങ് പരിശീലകനെ മദ്യപിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ, നെടുമങ്ങാട്, മൂവാറ്റുപുഴ, കണ്ണൂർ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകൾ പഠിതാക്കളിൽ നിന്ന് തോന്നിയ ഫീസ് ഈടാക്കുന്നത്. നെടുമങ്ങാട്, കണ്ണൂർ ജില്ലയിലെ തോട്ടട എന്നിവിടങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടുകളിലെ ക്യാമറയും പ്രവർത്തിക്കുന്നില്ല. കണ്ടെത്തലുകൾ റിപ്പോർട്ട് ആക്കി സർക്കാരിന് സമർപ്പിക്കുമെന്ന് വിജിലൻസ് ഡയറക്ടർ സുബേഷ് കുമാര്‍ ഐപിഎസ് പറഞ്ഞു.

വിജിലൻസിൻ്റെ കണ്ടെത്തലുകൾ

  • മതിയായ യോഗ്യതയുള്ള പരിശീലകരില്ല
  • മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവിങ് സ്‌കൂളുകളിൽ പ്രദർശിപ്പിക്കേണ്ട സിഗ്നലുകൾ, എഞ്ചിൻ, ഗിയർ ബോക്‌സ് തുടങ്ങിയവയൊന്നും മിക്ക ഡ്രൈവിങ് സ്‌കൂളുകളിലും പ്രദർശിപ്പിച്ചിട്ടില്ല.
  • സിഗ്നലുകൾ സംബന്ധിച്ച് പഠിതാക്കൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത് പരിശോധിക്കാറില്ല.
  • ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നത് രേഖകളില്ലാത്ത വാഹനങ്ങൾ.
  • വിവിധ ഇനത്തിലുള്ള വാഹനങ്ങളുടെ പരിശീലനത്തിന് ഒരാളെ മാത്രം നിയമിച്ചിട്ടുള്ള ഡ്രൈവിങ് സ്‌കൂളുകൾക്കും മോട്ടോർ വാഹന വകുപ്പ് ലൈസൻസ് നൽകി.
  • പഠിപ്പിക്കുന്നവർക്ക് ഡ്രൈവിങ് പരിജ്ഞാനം ഇല്ല. സിഗ്നലുകൾ പോലും അറിയില്ല.
  • ചില ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഒരു ഡ്രൈവിങ് സ്‌കൂളിൻ്റെ വാഹനത്തിൽ മാത്രം ടെസ്റ്റ് നടത്തുന്നു. ആ ഡ്രൈവിങ് സ്‌കൂളിൻ്റെ ഉടമ 200 മുതൽ 500 രൂപ വരെ ഓരോരുത്തരിലും നിന്ന് ഈടാക്കുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നു.
  • കൃത്യമായ ഇടവേളകളിൽ ഡ്രൈവിങ് സ്‌കൂളുകളിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തേണ്ട പരിശോധനകളും, പരിശീലനങ്ങളും നടക്കാറില്ല.

Last Updated : Aug 5, 2021, 9:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.