ETV Bharat / state

കൈക്കൂലി വാങ്ങുന്നതിനിടെ പി.ആര്‍.ഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ - വിജിലന്‍സ്

സര്‍ക്കാര്‍ തുക പാസാക്കി കൊടുക്കുന്നതിന് സ്വകാര്യ സ്ഥാപന ഉടമയില്‍ നിന്നും 25000 രൂപ അനധികൃത പ്രതിഫലം പറ്റുന്നതിനിടെ വിജിലൻസ് സംഘം തന്ത്രപൂര്‍വം ഇയാളെ കുടുക്കുകയായിരുന്നു

Vigilance arrests PRD officer while accepting bribe  Vigilance  PRD officer  Vigilance arrests PRD officer  bribe  കൈക്കൂലി  പിആർഡി ഉദ്യോഗസ്ഥൻ  ജി.വിനോദ് കുമാർ  പിആര്‍ഡി  വിജിലന്‍സ്  ഓഡിയോ വീഡിയോ ഓഫിസര്‍
കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
author img

By

Published : Oct 28, 2021, 7:22 AM IST

തിരുവനന്തപുരം: പി.ആര്‍.ഡിയിലെ ഓഡിയോ വീഡിയോ ഓഫിസര്‍ ജി.വിനോദ് കുമാര്‍ കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍. സര്‍ക്കാര്‍ തുക പാസാക്കി കൊടുക്കുന്നതിന് സ്വകാര്യ സ്ഥാപനമായ മ-മെഗാ മീഡിയയില്‍ നിന്നും 25000 രൂപ അനധികൃത പ്രതിഫലം പറ്റുന്നതിനിടയിലാണ് ഇയാള്‍ വലയിലായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപത്ത് കാറില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ ഓണ്‍ലൈന്‍ വീഡിയോ പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍.

ഓഡിയോ വീഡിയോ പ്രോഗ്രാമുകള്‍ നിര്‍മിച്ചു നല്‍കുന്ന മ-മെഗാ മീഡിയ എന്ന സ്ഥാപനത്തിന് നല്‍കാനുണ്ടായിരുന്ന 21 ലക്ഷം രൂപ നല്‍കാന്‍ 15 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടതോടെ സ്ഥാപന ഉടമ വിജിലന്‍സിനെ കാര്യം ധരിപ്പിച്ചു. ഇതോടെ വിജിലന്‍സ് സംഘം കെണിയൊരുക്കി വിനോദ് കുമാറിനെ കുടുക്കുകയായിരുന്നു.

Also Read: മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും; ജലനിരപ്പ് 138 അടി പിന്നിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.