ETV Bharat / state

ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

എഴുത്ത്, സംഗീതം, നൃത്തം, ചിത്രകല എന്നിവയിലാണ് ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകത്തില്‍ വിദ്യാരംഭം നടന്നത്.

ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകത്തില്‍ ആദ്യാക്ഷരം കുറിച്ച് ആയിരത്തോളം കുരുന്നുകൾ
author img

By

Published : Oct 8, 2019, 12:04 PM IST

Updated : Oct 8, 2019, 5:18 PM IST

തിരുവനന്തപുരം: വിജയദശമി നാളില്‍ തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകത്തില്‍ ആദ്യക്ഷരം കുറിക്കാനെത്തിയത് ആയിരത്തോളം കുരുന്നുകള്‍. എഴുത്ത്, സംഗീതം, നൃത്തം, ചിത്രകല എന്നിവയിലാണ് ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകത്തില്‍ വിദ്യാരംഭം നടന്നത്. ഡോ. ടി.ജി രാമചന്ദ്രന്‍ പിള്ള, എസ്. ശ്രീനിവാസ് ഐ.എ.എസ്, മലയില്‍കീഴ് ഗോപാലകൃഷ്‌ണന്‍, ആറ്റുകാല്‍ ടി.കെ ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ ആദ്യക്ഷരം പകര്‍ന്നു. ചിത്രകലയില്‍ പ്രൊഫ. കാട്ടൂര്‍ നാരായണ പിള്ളയും സംഗീതത്തില്‍ കല്ലറ ഗോപന്‍, പ്രൊഫ. പി. സുശീല ദേവി എന്നിവരും വിദ്യാരംഭത്തിന് നേതൃത്വം നല്‍കി. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും വിദ്യാരംഭം നടന്നു.

ഐരാണിമുട്ടം തുഞ്ചന്‍ സ്‌മാരകത്തില്‍ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവിലെ യു.ഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്, എന്‍.ഡി.എയുടെ അഡ്വ. എസ്. സുരേഷ് എന്നിവരും വിവിധ കേന്ദ്രങ്ങളിലെ വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുത്തു. വട്ടിയൂര്‍ക്കാവ് സാഹിത്യ പഞ്ചാനന സ്‌മാരക ഗ്രന്ഥശാലയിലാണ് വി.കെ പ്രശാന്ത് കുട്ടികളെ എഴുത്തിനിരുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍ വട്ടിയൂര്‍ക്കാവ് അറപ്പുര ഈശ്വരി അമ്മന്‍ ക്ഷേത്രത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്. സുരേഷ് ഇടപ്പഴഞ്ഞി കുമാരരാമം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങില്‍ പങ്കെടുത്തു.

Intro:വിജയദശമി നാളില്‍ തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ ആയിരത്തോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു്. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും വിദ്യാരംഭം നടന്നു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേയര്‍ വി.കെ പ്രശാന്ത്, എന്‍.ഡിഎയുടെ അഡ്വ. എസ് .സുരേഷ് എന്നിവരും വിവിധ കേന്ദ്രങ്ങളിലെ വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുത്തു.

Body:ഹോള്‍ഡ്

എഴുത്ത്, സംഗീതം, നൃത്തം ,ചിത്രകല എന്നിവയിലാണ് ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ വിദ്യാരംഭം നടന്നത്. എഴുത്തില്‍ ഡോ.ടി.ജി രാമചന്ദ്രന്‍പിള്ള, എസ്. ശ്രീനിവാസ് ഐ.എ.എസ്, മലയില്‍കീഴ് ഗോപാലകൃഷ്ണന്‍ ,ആറ്റുകാല്‍ ടി.കെ ദാമോദരന്‍ നമ്പൂതിരി എന്നിവരും ചിത്രകലയില്‍ പ്രൊഫ. കാട്ടൂര്‍ നാരായമപിള്ളയും കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കി.സംഗീതത്തില്‍ കല്ലറ ഗോപന്‍, പ്രൊഫ. പി. സുശീല ദേവി എന്നിവരാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്. അരിയില്‍ വിരല്‍ കൊണ്ട് ഹരിശ്രീ കുറിച്ച കുട്ടികള്‍ ചിണുങ്ങിയും ചിരിച്ചും വിദ്യയുടെ പുതിയ ലോകത്തേയ്ക്ക് .

ഹോള്‍ഡ്

വട്ടിയൂര്‍ക്കാവ് സാഹിത്യപഞ്ചാനന സ്മാരക ഗ്രന്ഥശാലയിലാണ് മേയര്‍ വി.കെ പ്രശാന്ത് കുട്ടികളെ എഴുത്തിനിരുത്തിയത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ വട്ടിയൂര്‍ക്കാവ് അറപ്പുര ഈശ്വരി അമ്മന്‍ ക്ഷേത്രത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. എന്‍ഡിഎയുടെ എസ്. സുരേഷ് ഇടപ്പഴഞ്ഞി കുമാരരാമം സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലും കുട്ടികളെ വിദ്യാരംഭം കുറിച്ചു.

ഇടിവി ഭാരത്
തിരുവനന്തപുരം

Conclusion:
Last Updated : Oct 8, 2019, 5:18 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.