ETV Bharat / state

'സിനിമയിലൂടെ എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് സംവിധായകൻ'; പ്രേക്ഷകന്‍റെ പ്രതീക്ഷ ബാധ്യതയല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി - iffk latest news

രാജ്യാന്തര ചലച്ചിത്രമേള വേദിയിയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം

iffk 2022  iffk  രാജ്യാന്തര ചലച്ചിത്രമേള  ലിജോ ജോസ് പെല്ലിശ്ശേരി  വെട്രിമാരൻ സിനിമകള്‍  iffk latest news  iffk film update
ലിജോ ജോസ് പെല്ലിശ്ശേരി
author img

By

Published : Mar 22, 2022, 4:19 PM IST

തിരുവനന്തപുരം : സിനിമയിൽ എന്ത് കാണിക്കണം എന്ത് പറയണം എന്നതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയെ പറ്റിയുള്ള പ്രേക്ഷകന്‍റെ പ്രതീക്ഷ സംവിധായകന്‍റെ ബാധ്യതയോ ഉത്തരവാദിത്തമോ അല്ല. രണ്ട് സിനിമകൾക്കിടയിലുള്ള കാലം സംവിധായകന്‍റെ കാഴ്‌ചപ്പാടുകളിൽ മാറ്റം കൊണ്ടുവരും. ഏതുതരം പ്രേക്ഷകനെയാണ് സിനിമ ലക്ഷ്യം വയ്ക്കുന്നത് എന്നത് പ്രധാനമാണെന്നും പെല്ലിശ്ശേരി പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേള വേദിയിയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. സ്വന്തം നാട്ടിലും ഭാഷയിലും ജനങ്ങൾക്കിടയിൽ നിന്ന് സിനിമകളൊരുക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് പരിപാടിയിൽ പങ്കെടുത്ത സംവിധായകൻ വെട്രിമാരൻ അഭിപ്രായപ്പെട്ടു. അവയ്ക്ക് അന്താരാഷ്ട്ര സ്വഭാവമുണ്ടാകുന്നുവെന്ന് മാത്രം.

ALSO READ IFFK 2022 | 'ലെറ്റ്‌ ഇറ്റ്‌ ബി മോണിങ്‌' ; അതിര്‍ത്തി രാഷ്ട്രീയത്തിന്‍റെ പൊള്ളിക്കുന്ന ചലച്ചിത്രാനുഭവം

കഥ സംഭവിക്കുന്ന ലോകമാണ് ആദ്യം തെരഞ്ഞെടുക്കുക. കഥാ പരിസരത്തിന്‍റെ സ്വാഭാവികതയോട് എത്രത്തോളം നീതി പുലർത്തുന്നുവോ അത്രത്തോളം സിനിമയ്ക്ക് രാജ്യാന്തര സ്വീകാര്യത ലഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു. കഥ നടക്കുന്ന ഇടങ്ങളിൽ നിന്നുതന്നെ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് ഈ ലക്ഷ്യംവച്ചാണ്. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണമെന്ന് നിർബന്ധിക്കാനാവില്ല. സൗകര്യമാണ് പ്രധാനം.

മൊബൈലിൽ കാണാവുന്ന സിനിമ ചെയ്യുന്നവർ അതനുസരിച്ച് സാങ്കേതിക വിദ്യയും മാറ്റും. എവിടെ സിനിമ കാണണമെന്നത് പ്രേക്ഷകന്‍റെ താൽപര്യമാണെന്നും വെട്രിമാരൻ ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.