ETV Bharat / state

ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി വേണു രാജാമണി

മുന്‍ എം.പി ഡോ. എ. സമ്പത്തായിരുന്നു നേരത്തേ ഈ പദവിയിലുണ്ടായിരുന്നത്.

venu rajamani  special representative to kerela  delhi  വേണു രാജാമണി  മന്ത്രിസഭായോഗം  വേണു രാജാമണി  പിണറായി സര്‍ക്കാര്‍  Pinarayi government
വേണു രാജാമണി ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി; തീരുമാനം മന്ത്രിസഭായോഗത്തില്‍
author img

By

Published : Sep 15, 2021, 9:31 PM IST

തിരുവനന്തപുരം : നെതര്‍ലാന്‍ഡ്‌സ് മുന്‍ അംബാസഡറും മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായ വേണു രാജാമണിയെ ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം.

ഡല്‍ഹിയിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ തലത്തില്‍ വേണു രാജാമണിയ്‌ക്കുള്ള പരിചയം സംസ്ഥാനത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയാണ് നിയമനത്തിന് പിന്നിലെ ലക്ഷ്യം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന കാലത്താണ് ഇത്തരം ഒരു പദവി സൃഷ്ടിക്കപ്പെട്ടത്.

ആറ്റിങ്ങല്‍ ലോക്‌സഭാംഗമായിരുന്ന ഡോ. എ. സമ്പത്തായിരുന്നു ആദ്യം ഈ പദവിയിലെത്തിയത്. ലോക്‌സഭയില്‍ പരാജയപ്പെട്ട സമ്പത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ഈ പദവിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

ALSO READ: 'നാര്‍ക്കോട്ടിക് ജിഹാദ്' ; ബിഷപ്പിനെതിരെ കേസെടുക്കുന്നത് ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കിയതില്‍ വേണു രാജാമണി ആഹ്‌ളാദം പ്രകടിപ്പിച്ചു. വിദ്യാര്‍ഥിയായിരിക്കെ എറണാകുളം മഹാരാജാസ് കോളജില്‍ കെ.എസ്.യു പാനലില്‍ യൂണിയന്‍ ചെയര്‍മാനും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എന്‍.എസ്.യു പാനലില്‍ ഡെപ്യൂട്ടി ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം.

പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1986 ല്‍ ഇന്ത്യന്‍ വിദേശ കാര്യ സര്‍വീസില്‍ പ്രവേശിച്ച രാജാമണി, പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറിയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.