തിരുവനന്തപുരം: മാസ്‌കും ഗ്ലൗസും സാനിറ്റൈസറും ലഭ്യമാക്കാൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ച് തിരുവനന്തപുരം നഗരസഭ. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നഗരസഭാ കാര്യാലയത്തിൻ്റെ പ്രധാന കവാടത്തിലാണ് വെൻഡിംഗ് മെഷീൻ സ്ഥാപിച്ചത്. 10 രൂപയ്ക്ക് മാസ്‌ക്, 15 രൂപയ്ക്ക് ഗ്ലൗസ്, 50 രൂപയ്ക്ക് സാനിറ്റൈസർ എന്നിവ മെഷീൻ വഴി ലഭ്യമാക്കും. മെഷീനിൽ നേരിട്ട് പണം നിക്ഷേപിക്കാം. ഗൂഗിൾപേ വഴിയോ ക്യു ആർ കോഡ് സ്‌കാൻ ചെയ്തോ പണമടക്കാം. നഗരസഭയിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ കൂടി വെൻഡിംഗ് മെഷീൻ സ്ഥാപിക്കും.
കൊവിഡിനെ പ്രതിരോധിക്കാന്‍ വെൻഡിംഗ് മെഷീനും - covid 19 news
നഗരസഭയിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ കൂടി ഇത്തരത്തില്‍ വെൻഡിംഗ് മെഷീൻ സ്ഥാപിക്കും