ETV Bharat / state

ബോട്ടില്ലാതെ വേളി ടൂറിസ്റ്റ് വില്ലേജ്: കായല്‍ ടൂറിസം അവതാളത്തില്‍ - വിനോദസഞ്ചാരികള്‍

വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് സര്‍വീസ് അവതാളത്തിലായതോടെ അവധി ദിനങ്ങളില്‍ പോലും സഞ്ചാരികളുടെ എണ്ണം കുറഞ്ഞ് തുടങ്ങി.

വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് സര്‍വീസുകള്‍ അവതാളത്തില്‍
author img

By

Published : Mar 31, 2019, 5:46 PM IST

വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് സര്‍വീസുകള്‍ അവതാളത്തില്‍
കായൽ ടൂറിസത്തിന് പേരുകേട്ട വേളി ടൂറിസ്റ്റ് വില്ലേജിൽ വിനോദസഞ്ചാരികൾക്കായുള്ള ബോട്ട് സർവീസുകൾ അവതാളത്തിൽ. കാലഹരണപ്പെട്ട ബോട്ടുകളും ബോട്ടുകളുടെ എണ്ണത്തിലെ കുറവുമാണ് സഞ്ചാരികളെ വലയ്ക്കുന്നത്. വേണ്ടസമയത്ത് അറ്റകുറ്റപ്പണി നടത്താതെയുള്ള ബോട്ട് യാത്ര അപകടം ക്ഷണിച്ചുവരുത്തുന്നതായും പരാതിയുണ്ട്. കായലും കടലും കൈകോർക്കുന്നതും കരയിലെ പച്ചപ്പും ഒരുപോലെ ആസ്വദിക്കാൻ കഴിയും എന്നതാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് യാത്രയുടെ പ്രത്യേകത. ടൂറിസം വകുപ്പിനും വലിയ വരുമാനമാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.

എന്നാല്‍ 18 പേർക്ക് വീതം സഞ്ചരിക്കാവുന്ന രണ്ട് സഫാരി ബോട്ടുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അതാകട്ടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് പത്ത് വര്‍ഷമായി. നാല് സ്പീഡ് ബോട്ടുകളിൽ രണ്ടെണ്ണം മാത്രം സർവീസ് നടത്തുന്നു. നേരത്തെ പെഡൽബോട്ട്, റോബോട്ട് കയാക്, വാട്ടർ സ്കൂട്ടർ, കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കുന്ന ഓവർ ക്രാഫ്റ്റ് തുടങ്ങിയ ബോട്ടുകൾ ഇവിടെ സർവീസ് നടത്തിയിരുന്നതാണ്. ടൂറിസ്റ്റ് വില്ലേജിലെ ഒരുകോണിൽ ഇപ്പോഴും ബോട്ടുകളുടെ ശവപറമ്പ് എന്നോണം അവയുടെ ശേഷിപ്പുകൾ കാണാം.

നേരത്തെ നിരവധി സഞ്ചാരികളാണ് ബോട്ട് സവാരിക്കായി ഇവിടെ എത്തിയിരുന്നത്. ബോട്ടുകളുടെ എണ്ണം കുറഞ്ഞതോടെ അവധിദിനങ്ങളിൽ പോലും തിരക്കൊഴിഞ്ഞ മട്ടാണ്.

Intro:Body:

 Intro:കായൽ ടൂറിസത്തിന് പേരുകേട്ട വേളി ടൂറിസ്റ്റ് വില്ലേജിൽ വിനോദസഞ്ചാരികൾക്കായുള്ള ബോട്ട് സർവീസുകൾ അവതാളത്തിൽ. കാലഹരണപ്പെട്ട ബോട്ടുകളും ബോട്ടുകളുടെ എണ്ണത്തിലെ കുറവുമാണ് സഞ്ചാരികളെ വലയ്ക്കുന്നത്. വേണ്ടസമയത്ത് അറ്റകുറ്റപ്പണി നടത്താതെയുള്ള ബോട്ട് യാത്ര അപകടം ക്ഷണിച്ചുവരുത്തുന്നു. etv ഭാരത് അന്വേഷണ പരമ്പര.

വി.ഒ

Body:ഹോൾഡ്

ആ ബോട്ടിലൂടെ ഉള്ള യാത്രയുടെ വിഷ്വൽസ്

കടലിനഭിമുഖമായി കായലിലൂടെ ഒരു ബോട്ട് യാത്ര കായലും കടലും കൈകോർക്കുന്നതും കരയിലെ പച്ചപ്പും ഒരുപോലെ ആസ്വദിക്കാൻ കഴിയും എന്നതാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് യാത്രയുടെ പ്രത്യേകത

ഹോൾഡ്

ടൂറിസം വകുപ്പിന് വലിയ വരുമാനമാണ് ബോട്ട് സർവീസിലൂടെ ഇവിടെ നിന്നും ലഭിക്കുന്നത്. എന്നാൽ വേണ്ടത്ര ബോട്ടുകൾ ഇല്ലാത്തത് വിനോദസഞ്ചാരികളെ വലയ്ക്കുന്നു. 18 പേർക്ക് വീതം സഞ്ചരിക്കാവുന്ന 2 സഫാരി ബോട്ടുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അതാകട്ടെ കഴിഞ്ഞ പത്ത് വർഷമായി അറ്റകുറ്റപ്പണികൾ നടത്തിയിട്ട്. 4 സ്പീഡ് ബോട്ടുകളിൽ രണ്ടെണ്ണം മാത്രം സർവീസ് നടത്തുന്നു. നേരത്തെ പെഡൽബോട്ട് റോബോട്ട് കയാക്, വാട്ടർ സ്കൂട്ടർ കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കുന്ന ഓവർ ക്രാഫ്റ്റ് തുടങ്ങിയ ബോട്ടുകൾ ഇവിടെ സർവീസ് നടത്തിയിരുന്നതാണ്. ടൂറിസ്റ്റ് വില്ലേജിലെ ഒരുകോണിൽ ഇപ്പോഴും ബോട്ടുകളുടെ ശവപറമ്പ് എന്നോണം അവയുടെ ശേഷിപ്പുകൾ കാണാം.

ഹോൾഡ്

പഴയ ബോട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വിഷ്വൽസ്

നേരത്തെ നിരവധി സഞ്ചാരികളാണ് ബോട്ട് സവാരിക്കായി ഇവിടെ എത്തിയിരുന്നത്. ബോട്ടുകളുടെ എണ്ണം കുറഞ്ഞതോടെ അവധിദിനങ്ങളിൽ പോലും തിരക്കൊഴിഞ്ഞ മട്ടാണ്.

ptc

Conclusion:

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.