തിരുവനന്തപുരം: കൊവിഡ് നാലാം തരംഗമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇനിയും തരംഗങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. കേരളം അത് നേരിടാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡ് ചികിത്സയിൽ വളരെ മുന്നിലേക്ക് എത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ ആശങ്കയില്ല. കൊവിഡിനൊപ്പം ജീവിക്കുക എന്നതാണ് ഈ കാലഘട്ടത്തിൻ്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ തരംഗ സാധ്യത മുന്നിൽ കണ്ടാണ് മാസ്‌ക് മാറ്റുന്നതിനെ കുറിച്ച് ചർച്ചകൾ ഉയർന്നപ്പോഴും കേരളം വേണ്ട എന്ന തീരുമാനമെടുത്തതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ALSO READ: കൊവിഡ് കണക്കുകൾ കേന്ദ്രത്തിന് നൽകുന്നില്ലെന്ന പ്രചരണം തെറ്റെന്ന് ആരോഗ്യമന്ത്രി