ETV Bharat / state

Veena George Visit Health workers തിരുവോണ ദിവസം അവധിയില്ലാതെ ജോലി; ആരോഗ്യ പ്രവർത്തകർക്ക് നേരിട്ടെത്തി ഓണസമ്മാനം നൽകി വീണ ജോർജ് - സാമൂഹ്യനീതി വകുപ്പ്

Health Minister's Medical College Visit ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്. ആരോഗ്യ പ്രവർത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ട മന്ത്രി ഇവർക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്‌തു.

Veena George  Thiruvananthapuram Medical College  വീണാ ജോർജ്  ഓണ സദ്യ  തിരുവനന്തപുരം മെഡിക്കൽ കോളേജ്  തിരുവനന്തപുരം ജനറൽ ആശുപത്രി  കുമ്പനാട് ഗിൽഗാൽ  സാമൂഹ്യനീതി വകുപ്പ്
Veena George Visit Thiruvananthapuram Medical College
author img

By ETV Bharat Kerala Team

Published : Aug 29, 2023, 7:27 PM IST

തിരുവനന്തപുരം: തിരുവോണ ദിവസം അവധിയില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George) ആശുപത്രികൾ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും (Thiruvananthapuram Medical College) എസ്.എ.ടി.യിലും ജനറൽ ആശുപത്രിയിലുമാണ് മന്ത്രി സന്ദർശനം നടത്തിയത്. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഓണ സമ്മാനവും നൽകിയാണ് മന്ത്രി മടങ്ങിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആരോരുമില്ലാത്തവർ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ഒൻപതാം വാർഡിലും മന്ത്രി സന്ദർശനം നടത്തി. ഇവർക്കും മന്ത്രിയുടെ വക സമ്മാനങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ പ്രവർത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ട മന്ത്രി ഇവർക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്‌തു. അടുത്തിടെ മന്ത്രി ജനറൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയപ്പോൾ ഇവരെ നേരിട്ടു കണ്ടിരുന്നു. ഇവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടലും നടത്തിയിരുന്നു.

96 പേരാണ് ഇത്തരത്തിൽ അന്ന് ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. മന്ത്രി ആവശ്യപ്പെട്ട പ്രകാരം പത്തനംതിട്ട കുമ്പനാട് ഗിൽഗാൽ 15 പേരെ ഏറ്റെടുക്കാൻ തയ്യാറായി. സാമൂഹ്യനീതി വകുപ്പും പുനരധിവാസം ഏറ്റെടുത്തിരുന്നു. ഇപ്പോൾ നിലവിൽ 69 പേരാണ് ജനറൽ ആശുപത്രിയിൽ പുനരധിവാസം കാത്ത് കഴിയുന്നത്.

തിരുവോണ ദിവസം കുടുംബങ്ങൾക്കൊപ്പം കഴിയാതെ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുണ്ട്. രോഗം മൂലം ആശുപത്രികളിൽ കഴിയേണ്ടി വരുന്നവരുമുണ്ട്. അവധിയില്ലാതെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിക്കാനും അവർക്കൊപ്പം അൽപസമയം ചെലവഴിക്കാനുമാണ് മന്ത്രിയെത്തിയത്. ഓണനാളിലെ മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം ആരോഗ്യ പ്രവർത്തകർക്കും സന്തോഷം നൽകി.

ALSO READ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി ; സൗകര്യങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വീണ ജോർജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.