ETV Bharat / state

Ananthapuri FM | 'അനന്തപുരി എഫ് എം നിർത്തലാക്കിയ തീരുമാനം പിൻവലിക്കണം' ; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ച് വി ഡി സതീശൻ - രമേശ് ചെന്നിത്തല

കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നടപടി ജീവനക്കാർ പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ.

ananthapuri FM issue  ananthapuri FM  vd satheeshan in ananthapuri FM issue  vd satheeshan letter in ananthapuri FM  ananthapuri FM stopped  vd satheeshan about ananthapuri FM issue  അനന്തപുരി എഫ് എം  അനന്തപുരി എഫ് എം നിർത്തലാക്കി  വി ഡി സതീശൻ  വി ഡി സതീശൻ അനന്തപുരി എഫ് എം  കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ  അനുരാഗ് ഠാക്കൂറിന് വി ഡി സതീശന്‍റെ കത്ത്  അനന്തപുരി എഫ് എം വിഷയത്തിൽ കേന്ദ്രമന്ത്രി കത്ത്  Anurag Thakur  Anurag Thakur Ananthapuri FM  vd satheeshan letter to Anurag Thakur  അനുരാഗ് ഠാക്കൂർ  വി ഡി സതീശൻ അനുരാഗ് ഠാക്കൂർ  അനന്തപുരി എഫ് എം രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  ramesh chennithala
Ananthapuri FM
author img

By

Published : Jul 23, 2023, 5:24 PM IST

തിരുവനന്തപുരം : അനന്തപുരി എഫ് എം (Ananthapuri FM) പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്‌ടപ്പെട്ടതെന്നും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheeshan) കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് (Anurag Thakur) കത്തയച്ചു. അനന്തപുരി എഫ് എം പ്രക്ഷേപണം നിര്‍ത്തിയതോടെ ജോലി നഷ്‌ടമാകുന്ന പലർക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയില്ല. 45 ലക്ഷത്തിലധികം ശ്രോതാക്കൾ അനന്തപുരി എഫ് എമ്മിന് ഉണ്ടെന്നാണ് കണക്ക്.

അപ്രതീക്ഷിതമായി അനന്തപുരി എഫ് എം നിലച്ചതിൽ പ്രേക്ഷകരും നിരാശരാണ്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനമാണ് അനന്തപുരി എഫ് എം സ്റ്റേഷന്‍ പ്രസാര്‍ ഭാരതിക്ക് നേടിക്കൊടുക്കുന്നതെന്നും ഈ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കണമെന്നും വി ഡി സതീശൻ കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചത്.

വിഷയത്തിൽ പ്രസാര്‍ഭാരതിക്ക് കത്തയച്ച് രമേശ് ചെന്നിത്തല : അനന്തപുരി എഫ് എം നിർത്താനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസാര്‍ഭാരതിക്ക് കത്തയച്ചിട്ടുണ്ട്. പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യുട്ടീവ് ഗൗരവ് ദിവേദിക്കാണ് രമേശ് ചെന്നിത്തല കത്തയച്ചത്. തിരുവനന്തപുരത്തിന്‍റെ സാംസ്‌കാരിക ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് അനന്തപുരി എഫ് എം.

വാര്‍ത്ത, വിവരങ്ങള്‍, വിനോദം എന്നിവയ്ക്കായി ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ജനപ്രിയ റേഡിയോ ചാനലാണിത്. ചലച്ചിത്രഗാന പരിപാടികള്‍ക്കും വന്‍തോതില്‍ ആസ്വാദകരുണ്ട്. അനന്തപുരി എഫ് എമ്മിന്‍റെ പരിപാടികള്‍ ഇന്‍റര്‍നെറ്റ് വഴി ലോകത്തെമ്പാടുമുള്ള നിരവധി ആളുകളാണ് ആസ്വദിക്കുന്നത്.

അതുകൊണ്ട് റേഡിയോ ചാനലിന്‍റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ, ട്രാഫിക്, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ജനങ്ങൾ ആശ്രയിക്കുന്നതും അനന്തപുരി എഫ് എമ്മിനെയാണെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, വിനോദത്തിനൊപ്പം ജനോപകാരപ്രദമായ കൂടുതൽ പരിപാടികൾ ഉൾക്കൊള്ളിക്കുന്നതിന്‍റെ ഭാഗമായാണ് പ്രക്ഷേപണം നിർത്തിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രഹസ്യമായിട്ടാണ് അനന്തപുരി എഫ് എമ്മിന്‍റെ പ്രക്ഷേപണം നിർത്തിയത്. ഇത് അവസാനിപ്പിക്കാനുള്ള നിർദേശം എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പോലും വിവരം അറിഞ്ഞത്. അനന്തപുരി എഫ് എം 2005ൽ കേരളപ്പിറവി ദിനത്തിലാണ് പ്രക്ഷേപണം ആരംഭിച്ചത്.

2022ൽ പേര് മാറ്റി വിവിധ് ഭാരതി ആകാശവാണി മലയാളം എന്നാക്കിയത് വിവാദമായി. തുടർന്ന് പേര് അനന്തപുരി വിവിധ് ഭാരതി മലയാളം എന്നാക്കി. കാസർകോട്, കൽപ്പറ്റ, പത്തനംതിട്ട, കവരത്തി, ആലപ്പുഴ എന്നിവിടങ്ങളിലെ എഫ് എം റിലേ കേന്ദ്രങ്ങളിലൂടെ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ ലഭിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.