ETV Bharat / state

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് വിടണമെന്ന് വി.ഡി സതീശന്‍ - കരുവന്നൂര്‍ സഹകരണ ബാങ്ക്

ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സയ്‌ക്ക് തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിടാന്‍ വിഡി സതീശന്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്‌ച രാത്രിയാണ് കരുവന്നൂര്‍ സ്വദേശി ഫിലോമിന മരിച്ചത്.

VD Satheesan send a letter to CM pinarayi to inform the Karuvannur bank fraud case hand over to CBI  VD Satheesan told to CM Karuvannur bank fraud case hand over to CBI  Karuvannur bank fraud case hand over to CBI  VD Satheesan send a letter to CM pinarayi to inform Karuvannur bank fraud case should leave to CBI  Karuvannur bank fraud case should leave to CBI  VD Satheesan  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  അന്വേഷണം സിബിഐക്ക് വിടണം  മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശന്‍  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശന്‍  കരുവന്നൂര്‍ സഹകരണ ബാങ്ക്  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് വിടണമെന്ന് വി.ഡി സതീശന്‍
author img

By

Published : Jul 30, 2022, 3:49 PM IST

തിരുവനന്തപുരം: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐയ്‌ക്ക്‌ വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സഹകരണ സ്ഥാപനങ്ങള്‍ തകരുന്നത് കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. അതിനാല്‍ സഹകരണ മേഖലയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിന് പിന്നില്‍ ജീവനക്കാര്‍ മാത്രമല്ല. ഉന്നതതല ഗൂഡാലോചന ഈ തട്ടിപ്പിന് പിന്നിലുണ്ട്. സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. അതുകൊണ്ട് തന്നെ സി.ബി.ഐ അന്വേഷണം നടത്തിയാല്‍ മാത്രമെ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ.

also read:ബാങ്കില്‍ നിക്ഷേപിച്ച പണം കേണപേക്ഷിച്ചിട്ടും നല്‍കിയല്ല: ചികിത്സയ്ക്ക് പണമില്ലാതെ വീട്ടമ്മ മരിച്ചു

അതിന് സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങളിലെ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമില്‍ അപാകതയുണ്ട്. നിക്ഷേപം നഷ്‌ടപ്പെട്ടാല്‍ രണ്ട് ലക്ഷം രൂപ വരെ മാത്രമാണ് നിലവിലെ സ്‌കീമില്‍ തിരികെ ലഭിക്കാന്‍ വ്യവസ്ഥയുള്ളൂ. ഈ പരിധി എടുത്തു കളയണം.

മുഴുവന്‍ തുകയ്‌ക്കും ഗ്യാരണ്ടി നല്‍കണം. ബാങ്ക് ലിക്വിഡേഷനിലേക്ക് പോകുമ്പോള്‍ മാത്രം ഗ്യാരണ്ടി എന്ന വ്യവസ്ഥയും ഒഴിവാക്കണം. അപാകതകള്‍ തിരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും വി.ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

also read: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്: സസ്‌പെന്‍ഷന്‍ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ

For All Latest Updates

TAGGED:

VD Satheesan
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.