ETV Bharat / state

സ്ഥാനാർത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടെന്ന് വിഡി സതീശൻ - kerala local news

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന ശശി തരൂരിന്‍റെ പ്രസ്‌താവനയ്ക്ക് മറുപടിയായാണ് വിഡി സതീശന്‍റെ പ്രതികരണം.

vd satheeshan  sasi tharoor  vd satheeshan against sasi tharoor  വിഡി സതീശൻ  വിഡി സതീശന്‍റെ പ്രതികരണം  kerala latest news  kerala local news  ശശി തരൂർ
വിഡി സതീശൻ
author img

By

Published : Jan 10, 2023, 2:19 PM IST

വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന ശശി തരൂരിന്‍റെ പ്രസ്‌താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ല. പാർട്ടിയാണ് അക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്.

മത്സരിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ഉള്ളവർ അത് പാർട്ടിയെ അറിയിക്കണം. അല്ലാതെ പൊതുവായി സംസാരിക്കുന്നത് ശരിയല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നതും എവിടെ മത്സരിക്കണമെന്നതും പാർട്ടിയാണ് തീരുമാനിക്കുക.

ഇക്കാര്യങ്ങൾ എല്ലാവരും മനസിലാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. പാർലമെന്‍റിലേക്ക് അല്ല നിയമസഭയിലേക്ക് മത്സരിക്കാനാണ് താൽപര്യമെന്ന് ശശി തരൂരും തൃശ്ശൂർ എംപി ടിഎൻ പ്രതാപനും പറഞ്ഞിരുന്നു. എൻഎസ്എസ് അല്ല ഏത് സംഘടന കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് നല്ലത് പറഞ്ഞാലും അതിൽ അഭിമാനമുണ്ട്. വിമർശനങ്ങൾ ഉന്നയിച്ചാൽ തിരുത്തും. അതിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും സതീശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.