തിരുവനന്തപുരം: മന്ത്രി എംവി ഗോവിന്ദന്‍റെ പ്രസ്‌താവന കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമത്തിന്‍റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയത സംബന്ധിച്ച മന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത ഒരുപോലെ ആപത്താണ്. ഇരുവിഭാഗത്തേയും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ തടയാനാവില്ലെങ്കില്‍ പൊലീസിനെയും അതിന്‍റെ ഉത്തരവാദിത്വമുള്ളവരും പിരിഞ്ഞു പോകണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ അറിയിച്ചിട്ടല്ല അക്രമികള്‍ ആക്രമണം നടത്തുന്നത്. പിന്നെ എന്തിനാണ് സംസ്ഥാനത്ത് ഇന്‍റലിജന്‍സ് സംവിധാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിനും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ക്കുമാണ് സ്വന്തമായി ക്വട്ടേഷന്‍ സംഘങ്ങളുള്ളത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ശക്തികളോട് പ്രതിപക്ഷം സന്ധിചേരില്ല. ആര്‍എസ്‌എസ്-എസ്‌ഡിപിഐ നേതാക്കളറിയാതെ കൊലപാതകങ്ങള്‍ നടക്കില്ലെന്നും സതീശന്‍ പറഞ്ഞു.കൊലയാളി സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന നേതാക്കന്മാരെ ചോദ്യം ചെയ്യാൻ പൊലീസ് മടിക്കുന്നതെന്തിനാണ്. ഇവരെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മുട്ടുവിറയ്‌ക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
Also Read: ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെന്ന് എം.വി ഗോവിന്ദന്‍
ഘടക കക്ഷികൾ ഭരിക്കുന്ന മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഐടിയു സമരം നടത്തുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. സിപിഎം സിഐടിയു നേതാക്കളെ ഉപയോഗിച്ച് ഘടകകക്ഷി മന്ത്രിമാരെ വിരട്ടുകയാണെന്നും ചർച്ച ചെയ്‌ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.