ETV Bharat / state

110 ഹയര്‍ സെക്കൻഡറി അധ്യാപകരെ പുറത്താക്കുമെന്ന ഉത്തരവിനെതിരെ വി ഡി സതീശൻ - opposition leader vd satheeshan

ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കാനുള്ള നടപടി വിദ്യാർഥികളുടെ കുറവിനെ തുടർന്ന്. സർക്കാരിന്‍റെ ഈ നീക്കം പിൻവലിക്കണമെന്ന് വി ഡി സതീശൻ.

വി ഡി സതീശൻ  ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കുമെന്ന ഉത്തരവ്  അധ്യാപകരെ പുറത്താക്കുമെന്ന് നടപടി  ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കും  ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്കെതിരെ സർക്കാർ ഉത്തരവ്  അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  vd satheeshan  junior english teachers will be sacked  vd satheeshan against government order  opposition leader vd satheeshan  vd satheeshan statement
വി ഡി സതീശൻ
author img

By

Published : Mar 27, 2023, 1:58 PM IST

വി ഡി സതീശൻ സംസാരിക്കുന്നു

തിരുവനന്തപുരം: ഹയർസെക്കൻഡറി മേഖലയിൽ 110 ഇംഗ്ലീഷ് ജൂനിയർ അധ്യാപകരെ പിരിച്ചുവിടാനും 16 മലയാളം അധ്യാപക തസ്‌തികകൾ തരംതാഴ്ത്താനുമുള്ള സർക്കാർ ഉത്തരവ് അധ്യാപകരെ മനപ്പൂർവ്വം പ്രയാസപ്പെടുത്താനുള്ള സർക്കാരിന്‍റെ നീക്കം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പറയുന്നത് വിചിത്രമായ കാര്യമാണ്. ഈ നീക്കം സർക്കാർ പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

അധ്യാപക സംഘടനയായ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഈ രണ്ട് നീക്കങ്ങളും പിൻവലിക്കണം. അധ്യാപകരുടേത് ന്യായമായ ആവശ്യമാണ്. നിയമസഭയിൽ അധ്യാപകരുടെ ആവശ്യം ഉന്നയിക്കണമെന്ന് കരുതിയതാണ്. പൊതു വിദ്യാഭ്യാസ മന്ത്രിയെയും വകുപ്പിനെയും ബന്ധപ്പെട്ട് ഈ വിഷയം പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.

വരുന്ന അധ്യാന വർഷം കൂടുതൽ കലുഷിതമാകും. സർക്കാർ സർവീസിൽ അധ്യാപകർ തുടരാനുള്ള എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. സർക്കാർ നീക്കത്തിനെതിരെ സമരം നടത്തുന്ന ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനെ അഭിനന്ദിക്കുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

വിദ്യാർഥികളുടെ കുറവിനെ തുടർന്നാണ് പിഎസ്‌സി വഴി നിയമതിരായ 110 ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കാനാണ് വിദ്യാഭ്യാല വകുപ്പ് ഒരുങ്ങുന്നത്. വിദ്യാർഥികളുടെ എണ്ണവും ബാച്ചും അനുസരിച്ച് ആഴ്ചയിൽ ഏഴ് ഇംഗ്ലീഷ് പീരിയഡിൽ താഴെയുള്ള സ്കൂളുകളിലെ അധ്യാപക തസ്‌തികയിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഈ മാസം ഒന്നിന് ഇവരെ നിലനിർത്തിയുള്ള ഉത്തരവിന് പിന്നാലെയാണ് പുറത്താക്കി കൊണ്ടുള്ള ഉത്തരവ് വന്നത്.

നേരത്തെ ജൂനിയർ ഹയർസെക്കൻഡറി അധ്യാപക തസ്‌തിക സൃഷ്‌ടിക്കുന്നതിനുള്ള മാനദണ്ഡം 3 മുതൽ 14 വരെ പീരിയഡുകൾ ഉണ്ടായിരിക്കണമെന്നത് 7 മുതൽ 14 വരെ പീരിയഡ് ആക്കി മാറ്റം വരുത്തിയിരുന്നു. 7 പീരിയഡിൽ താഴെയുള്ളത് ഗസ്റ്റ് അധ്യാപകരെ നിയമിച്ചാൽ മതിയെന്നും തീരുമാനം ഉണ്ടായി. ഇത് അനുസരിച്ച് തസ്‌തിക നിർണയം നടത്തിയപ്പോൾ സർക്കാർ സ്‌കൂളുകളിലെ 337 തസ്‌തികകളിൽ 87 സ്‌കൂളുകളിൽ മാത്രമാണ് ജൂനിയർ അധ്യാപകരുടെ തസ്‌തിക ഉണ്ടായിരുന്നത്.

തുടർന്ന് ജൂനിയൽ തസ്‌തികയിൽ ജോലി ചെയ്‌തിരുന്ന 110 അധ്യാപകരെ സൂപ്പർ ന്യൂമററി തസ്‌തിക നിർമിച്ച് നിയമനം നൽകി. എന്നാൽ ഈ തസ്‌തിക മാർച്ച് 31ന് അവസാനിക്കുമെന്നും റെഗുലർ തസ്‌തിക ഉണ്ടാകുന്ന മുറയ്ക്ക് ഇവർക്ക് സീനിയോരിറ്റി അനുസരിച്ച് പുനർ നിയമന നൽകുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു. പക്ഷേ, അത് എന്നാകും എന്ന വിഷയത്തിൽ വ്യക്തത ഇല്ല.

അതേസമയം, ഇവർ പുറത്ത് പോകുമ്പോൾ സ്‌കൂളുകൾക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ സ്‌കൂൾ പ്രിൻസിപ്പാളിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കാം എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പുനർ നിയമനം നൽകുമ്പോൾ സർവീസ് തുടർച്ച നഷ്‌ടപ്പെടുന്നതിനാൽ ഇവരുടെ സ്ഥാനക്കയറ്റമടക്കം സർവീസിനെ ബാധിക്കാൻ സാധ്യതയുണ്ട്. പുനർനിയമനം ലഭിക്കുന്നതുവരെ പുറത്ത് നിൽക്കേണ്ടി വരുന്നതിനാൽ അധ്യാപകരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും നഷ്‌ടമാകും.

Also read: വിദ്യാർഥികളുടെ കുറവ്; പിഎസ്‌സി വഴി നിയമിതരായ 110 ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.