തിരുവനന്തപുരം: ചെല്ലാനം, കണ്ണമാലി ഉള്‍പ്പെടെ കടലാക്രമണം രൂക്ഷമായ കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മിക്കാന്‍ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കൊപ്പം മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് നിവേദനം നല്‍കിയത്. കാലാകാലങ്ങളില്‍ കടലാക്രമണം രൂക്ഷമാകുമ്പോള്‍ പ്രഖ്യാപനങ്ങളുണ്ടാകാറുണ്ടെങ്കിലും ഫലപ്രദമായ നടപടികളുണ്ടാകാറില്ലെന്ന് നിവേദനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ:സംസ്ഥാനത്ത് 196 കൊവിഡ് മരണം കൂടി; 17,821 പുതിയ രോഗികള്‍
ജിയോ ട്യൂബ് നിര്‍മാണം പരാജയമായിരുന്നെന്നാണ് വിലയിരുത്തല്‍. കൊച്ചി തീരത്തുള്ള ഐ.എന്‍.എസ് ദ്രോണാചാര്യ സ്ഥിതി ചെയ്യുന്നിടത്ത് കടലാക്രണം ഫലപ്രദമായി തടയപ്പെടുകയാണ്. ഇത് മാതൃകയാക്കുകയോ ടെട്രോപോഡ് വിദ്യ ഉപയോഗിക്കകുകയോ വേണമെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ വി.ഡി.സതീശന്‍ അഭ്യര്‍ഥിച്ചു.