തിരുവനന്തപുരം : സാധാരണക്കാരും പാവപ്പെട്ടവരും ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്ത് വരേണ്യവർഗത്തിനായി സര്‍ക്കാര്‍ കെ.റെയിൽ നിർമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാ പൊതുഗതാഗത പദ്ധതികളെയും വിഴുങ്ങുന്നതാണ് കെ.റെയിൽ.
ഇത് കേരളം പോലൊരു സംസ്ഥാനത്തിന് ആവശ്യമില്ല. രണ്ട് ലക്ഷം കോടിക്കടുത്ത് പദ്ധതിക്ക് ചെലവ് വരും. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പാലും മുട്ടയും ഉൾപ്പെടുത്താൻ പണമില്ലാത്ത സംസ്ഥാനത്താണ് ഇത് നടപ്പാക്കുന്നത്. ഇത് കേരളത്തിന് താങ്ങാൻ കഴിയുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Also Read: 'പൊലീസ് ആറാടുകയാണ്' ; കെ റെയിലിന്‍റെ പേരില്‍ നടക്കുന്നത് 'കെ ഗുണ്ടായിസ'മെന്ന് പി.സി വിഷ്ണുനാഥ്
സ്ഥലം ഏറ്റെടുക്കുന്നവർ മാത്രമല്ല ഇരകളാകുന്നത്. കേരളം മുഴുവൻ ഇരകളാകുന്ന അവസ്ഥയാണ്. പദ്ധതി സംബന്ധിച്ച രേഖകളിൽ വ്യാപകമായി കൃത്രിമം നടന്നു. പദ്ധതിക്ക് അനുകൂലമായി വിവരങ്ങളില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. ഇത് ക്രിമിനൽ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.