ETV Bharat / state

മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കാത്ത 7 ചോദ്യങ്ങള്‍ അവതരിപ്പിച്ച് വി.ഡി സതീശന്‍ - വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾ

മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കാന്‍ മടിച്ചവയെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന്‍ പട്ടിക അവതരിപ്പിച്ചത്

VD Satheesan questions to Chief Minister pinarayi vijayan  VD Satheesan presented question were not asked by the media persons  cm pinarayi vijayan press conference  വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾ  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനം
മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ അവതരിപ്പിച്ച് വി.ഡി സതീശന്‍
author img

By

Published : Jun 27, 2022, 6:00 PM IST

തിരുവനന്തപുരം : 37 ദിവസത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തെ മന്‍ കീ ബാത്ത് എന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയോട് ഉന്നയിക്കാത്ത ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കാന്‍ മടിച്ചവയെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന്‍ പട്ടിക അവതരിപ്പിച്ചത്.

1. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് 2. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കിയുള്ള മീഡിയ സെന്‍സര്‍ഷിപ്പ് 3. കെപിസിസി ഓഫിസ് അക്രമം, പ്രതിപക്ഷ നേതാവിന്‍റെ വീടാക്രമണം, പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തത് 4. അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിയത് 5. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മാരകായുധങ്ങളുമായി വന്നെന്ന ഇ.പി ജയരാജന്‍റെ കള്ളം പൊളിഞ്ഞത് 6. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ മന്ത്രിയുടെ സ്റ്റാഫംഗം ഉള്‍പ്പെട്ടു എന്നത് 7. അനിത പുല്ലയില്‍ ലോക കേരള സഭയില്‍ എത്തിയത്.

മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ അവതരിപ്പിച്ച് വി.ഡി സതീശന്‍

നിങ്ങള്‍ക്ക് എത്ര ചോദ്യം ചോദിക്കാനുള്ള അവസരം കിട്ടി ? - മൂന്നോ നാലോ. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ന് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചെന്നും സതീശന്‍ പരിഹസിച്ചു. സിപിഎമ്മിന്‍റെ മാധ്യമ സ്ഥാപനങ്ങളായ ദേശാഭിമാനി, കൈരളി എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ ഒരുമിച്ച് തന്‍റെ വാര്‍ത്താസമ്മേളനത്തിന് എത്തിയതിനെയും സതീശന്‍ പരിഹസിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.