ETV Bharat / state

'സ്‌പീക്കറെ മുഖ്യമന്ത്രി ഭയപ്പെടുത്തുന്നു, ഭരണപക്ഷം നിയമസഭയ്ക്ക് അപമാനം': വി ഡി സതീശന്‍

author img

By

Published : Mar 1, 2023, 11:43 AM IST

നികുതി വിഷയത്തില്‍ സഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചത് സഭാചട്ടം അനുസരിക്കാതെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്‍റെ പോരായ്‌മകളെ ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു

VD Satheesan on Speaker AN Shamseer  VD Satheesan  Speaker AN Shamseer  AN Shamseer  Assembly session  Zero hour  വി ഡി സതീശന്‍  മുണ്ടുടുത്ത മോദിയാണ് പിണറായി  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ  നിയമസഭ
വി ഡി സതീശന്‍
വി ഡി സതീശന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: സ്‌പീക്കറുടെ നിഷ്‌പക്ഷ നിലപാടിന് ഭരണപക്ഷം തടസം നിൽക്കുന്നു എന്നും സ്‌പീക്കറെ മുഖ്യമന്ത്രി ഭയപ്പെടുത്തുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നികുതി വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിന് പിന്നാലെ വാക് ഔട്ട് നടത്തിയ പ്രതിപക്ഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സ്‌പീക്കർ നിയമസഭ ചട്ടം അനുസരിക്കാതെയാണ് അനുമതി നിഷേധിച്ചതെന്നും കേരള നിയമസഭയ്ക്ക് അപമാനമാണ് ഭരണപക്ഷം സഭ സ്‌തംഭിപ്പിക്കുന്ന ഈ സ്ഥിതിയെന്നും വി ഡി സതീശൻ പറഞ്ഞു.

ആർക്ക് വേണമെങ്കിലും നികുതി വെട്ടിപ്പ് നടത്താവുന്ന നാടായി കേരളം മാറിയിരിക്കുന്നു. കേരളത്തിൽ അന്താരാഷ്‌ട്ര സാധനം വിറ്റു എന്ന് കാണിച്ചാൽ കിട്ടുന്ന തുക പോലും പിരിച്ചെടുക്കുന്നില്ല. 2,000 കോടി രൂപ എസ്‌ജിഎസ്‌ടി കിട്ടിയാൽ 3000 കോടി രൂപ ഐജിഎസ്‌ടി കിട്ടണം.

അഞ്ച് വർഷത്തിനിടെ ഐജിഎസ്‌ടി പൂളിൽ നിന്ന് 25,000 കോടി നഷ്‌ടമായി. ഒരു വർഷം ശരാശരി 5,000 കോടി നഷ്‌ടമാകുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പദ്ധതികൾ നടപ്പാക്കാൻ കാശില്ലാതിരിക്കുമ്പോയാണ് ഇത്തരത്തിൽ നികുതി പിരിച്ചെടുക്കാൻ പോലും ചെറുവിരൽ അനക്കാതിരിക്കുന്നത്. സർക്കാരിന്‍റെ പോരായ്‌മ ചൂണ്ടിക്കാട്ടുകയെന്ന പ്രതിപക്ഷ ധർമം നടത്താൻ വിടുന്നില്ല.

മുണ്ടുടുത്ത മോദിയായി പിണറായി വിജയൻ മാറുകയാണ്. 400 ചോദ്യങ്ങൾക്ക് ധനകാര്യ മന്ത്രി ഉത്തരം നൽകിയിട്ടില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ധനകാര്യ മന്ത്രി എക്‌സ്‌പൻഡിച്ചർ റിപ്പോർട്ട് അവതരിപ്പിക്കുന്നില്ലന്നുo വി ഡി സതീശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.