ETV Bharat / state

'ഇപി ജയരാജന് 100 കോടിയുടെ നിക്ഷേപം, വിജിലൻസ് അന്വേഷിക്കണം'; സിപിഎം പൊലീസും കോടതിയുമാകുന്നത് അംഗീകരിക്കില്ലെന്ന് വിഡി സതീശന്‍

കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് ബന്ധമുണ്ടെന്ന് സിപിഎമ്മില്‍ പി ജയരാജന്‍ ഉന്നയിച്ചത് വന്‍ വിവാദമായിരുന്നു. ഈ വിഷയത്തില്‍ യുഡിഎഫ് നടത്തിയ ധര്‍ണയിലാണ് വിഡി സതീശന്‍റെ പ്രതികരണം

VD Satheesan on ep jayarajan resort controversy  Thiruvananthapuram  വിഡി സതീശന്‍റെ പ്രതികരണം  വിഡി സതീശന്‍  ഇപി ജയരാജനെതിരെ വിഡി സതീശന്‍  vd satheesan against ep jayarajan
സിപിഎം പൊലീസും കോടതിയുമാകുന്നത് അംഗീകരിക്കില്ലെന്ന് വിഡി സതീശന്‍
author img

By

Published : Jan 10, 2023, 3:25 PM IST

വിഡി സതീശന്‍ സംസാരിക്കുന്നു

തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം ആയുർവേദ റിസോര്‍ട്ടിൽ അനധികൃത നിക്ഷേപമുണ്ടെന്ന ഇപി ജയരാജനെതിരായ ആരോപണത്തില്‍ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണം സിപിഎമ്മിനുള്ളിൽ തന്നെ തീർപ്പാക്കേണ്ട ഒന്നല്ല. റിസോര്‍ട്ടില്‍ നൂറുകോടിയുടെ നിക്ഷേപം ഉണ്ടെന്നാണ് ആരോപണം. ഇത് അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

കെഎം ഷാജിയുടെ വീട് മൂന്ന് തവണ അളന്ന വിജിലൻസ് ഇക്കാര്യത്തിൽ ഭരണകൂടത്തിന്‍റെ ഉപകരണമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷത്തെ വേട്ടയാടാനും അപമാനിക്കാനും ആണ് വിജിലൻസിനെ ഉപയോഗിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെയ്യുന്നത്. സിപിഎം തന്നെ വിജിലൻസും പൊലീസും കോടതിയുമായി മാറുന്നത് അംഗീകരിക്കാൻ കഴിയില്ല.

'അത് സിപിഎമ്മിലെ ജീര്‍ണത': തുടർഭരണത്തിന്‍റെ ധാര്‍ഷ്‌ട്യവും ജനങ്ങളോടുള്ള പുച്ഛവുമാണ് ഇടത് സർക്കാരിലെ മന്ത്രിമാരുടെ വാക്കുകളിൽ തെളിയുന്നത്. ഇത് കേരളത്തിലെ സിപിഎമ്മിലെ ജീര്‍ണതയെയാണ് കാണിക്കുന്നത്. ബംഗാളിലും ത്രിപുരയിലും പോലെ തകർന്ന് തരിപ്പണമാകാൻ പോവുകയാണ് കേരളത്തിലെ സിപിഎം. എല്ലാ സമരവും തനിക്കെതിരെയെന്ന് ഏകാധിപതിയെ പോലെ പിണറായി കരുതുകയാണ്. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കേണ്ട ഇഡി, ഇപി ജയരാജനെതിരെ ഒരു അന്വേഷണവും നടത്തുന്നില്ല.

ഇതിന് കാരണം സിപിഎം - ബിജെപി ധാരണയാണ്. കോൺഗ്രസ് മുക്ത ഭാരതത്തിനായി ഇടതുസർക്കാറിന്‍റെ എല്ലാ വൃത്തികേടിനും കേന്ദ്ര ഏജൻസികൾ കുട പിടിക്കുകയാണ്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങളെല്ലാം കശ്‌മീരി മധുരത്തിൽ ഒത്തുതീർന്നു. വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ വിഷയത്തെ ഉന്നയിക്കുന്നത്. ഇത് പ്രതിപക്ഷം കണക്കിലെടുക്കുന്നില്ല.

ഇടതുസർക്കാറിന്‍റെ അഴിമതികൾ പൊതുജനമധ്യത്തിൽ തുറന്നുകാട്ടും. അതിനെതിരായ സമരവുമായി മുന്നോട്ടുപോവും. ഇപി ജയരാജനെതിരായ ആരോപണം ഹൈക്കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ യുഡിഎഫ് നടത്തുന്ന ധര്‍ണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.