ETV Bharat / state

ട്രെയിന്‍ തീവയ്പ്പ് കേസില്‍ പൊലീസിന്‍റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവ്, മുഖ്യമന്ത്രിയുടെ അവകാശവാദം തമാശ: വിഡി സതീശന്‍ - പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കോഴിക്കോട് ട്രെയിനില്‍ തീവച്ച കേസില്‍ കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍. പൊലീസിന്‍റെ ജാഗ്രത കുറവാണ് പ്രതി കേരളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണമായത് എന്നാണ് വിഡി സതീശന്‍റെ ആരോപണം

VD Satheesan criticizing Kerala police  Kozhikode train arson case  VD Satheesan  ട്രെയിന്‍ തീവയ്പ്പ്  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  ഷാറൂഖ് സെയ്‌ഫി
വി ഡി സതീശന്‍
author img

By

Published : Apr 6, 2023, 3:22 PM IST

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കേരള പൊലീസിന് വലിയ വീഴ്‌ചയും ജാഗ്രതക്കുറവും ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാലാണ് പ്രതിക്ക് രക്ഷപ്പെടാന്‍ സാധിച്ചതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. ഞായറാഴ്‌ച രാത്രി 9.30 നാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷാറൂഖ് സെയ്‌ഫി തീ കൊളുത്തിയത്.

അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്‌സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ ഒരു പൊലീസ് പരിശോധനയും നടന്നില്ല.

പൊലീസിന്‍റെ ഈ ജാഗ്രത കുറവ് അമ്പരിപ്പിക്കുന്നതാണ്. ഇത്രയും ദാരുണമായ ഒരു സംഭവം നടന്നിട്ടും പൊലീസ് അലര്‍ട്ട് പോലുമുണ്ടായില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കാര്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടുമായിരുന്നു.

തിങ്കളാഴ്‌ച പുലര്‍ച്ചെ എറണാകുളം-അജ്‌മീര്‍ മരുസാഗര്‍ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് ഷാറൂഖ് സെയ്‌ഫി യാത്ര തുടര്‍ന്നു. കാര്യക്ഷമായ പൊലീസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കില്‍ കേരള അതിര്‍ത്തി കടക്കും മുന്‍പ് പ്രതിയെ പിടികൂടാമായിരുന്നു. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത അക്രമ സംഭവത്തില്‍ സംസ്ഥാനം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അങ്ങേയറ്റം ഉദാസീനമായാണ് കേരള പൊലീസ് പെരുമാറിയത്.

പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്‍റെ ചെയ്‌തികള്‍. സംഭവത്തിന്‍റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബുധനാഴ്‌ച പുലര്‍ച്ചെ രത്‌നഗിരിയില്‍ പിടിയിലായ പ്രതിയെ അവിടെയെത്തി കോഴിക്കോട്ടേക്ക് കൊണ്ടുവന്നു എന്നത് മാത്രമാണ് കേരള പൊലീസ് ആകെ ചെയ്‌തത്.

അതിനിടെ കണ്ണൂരില്‍ വച്ച് പ്രതിയുമായി വന്ന വാഹനം തകരാറിലായി ഒന്നര മണിക്കൂര്‍ റോഡില്‍ കിടന്നു. എത്ര ലാഘവത്തോടെയാണ് പോലീസ് ഇക്കാര്യം കൈകാര്യം ചെയ്‌തത് എന്നതിന് കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല. ഇത്രയും വീഴ്‌ചകളുണ്ടായിട്ടും പ്രതിയെ പിടിച്ചത് കേരള പോലീസിന്‍റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൊതുസമൂഹം ചിരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്‌താവനയില്‍ പരിഹസിച്ചു.

ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ഷാറൂഖ് സെയ്‌ഫി തീ വച്ചത്. കൈയില്‍ കരുതിയ പെട്രോള്‍ സഹയാത്രികരുടെ മേല്‍ ഒഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ കോരപ്പുഴ പാലത്തില്‍ നില്‍ക്കുകയും അക്രമി ഓടി രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഒരു കുട്ടി അടക്കം മൂന്ന് പേരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ട്രെയിനില്‍ തീ പടര്‍ന്നപ്പോള്‍ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരാകാം മരിച്ചത് എന്നായിരുന്നു പൊലീസ് നിഗനമം. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയുണ്ടായി. ട്രാക്കില്‍ നിന്ന് കണ്ടെടുത്ത ബാഗില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെയും സിസിടിവി ദൃശ്യങ്ങളുടെയും രേഖാചിത്രത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു പ്രതിക്കായുള്ള അന്വേഷണം.

ഇതിനിടെയാണ് മഹാരാഷ്‌ട്രയിലെ രത്‌നഗിരിയില്‍ വച്ച് ഷാറൂഖ് സെയ്‌ഫി പിടിയിലായത്. ഇന്ന് വെളുപ്പിന് ഇയാളെ കോഴിക്കോട് എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.