ETV Bharat / state

സംസ്ഥാനത്ത് നികുതിക്കൊള്ള, ഇത്രയും കുത്തഴിഞ്ഞ കാലം മുമ്പുണ്ടായിട്ടില്ല : വി ഡി സതീശന്‍ - state budget news

സംസ്ഥാനത്ത് അശാസ്‌ത്രീയ നികുതി വര്‍ധനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മദ്യത്തിന് സെസ് ഏര്‍പ്പെടുത്തിയത് അപകടകരമെന്ന് കുറ്റപ്പെടുത്തല്‍. ആളോഹരി കടം വര്‍ധിച്ചു. നേരത്തേയുള്ളവ നടപ്പിലാക്കാതെയാണ് വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്നും വിമര്‍ശനം

VD Satheesan criticized state budget  സംസ്ഥാനത്ത് നികുതിക്കൊള്ള  ഇത്രയും കുത്തഴിഞ്ഞ കാലഘട്ടം മുമ്പുണ്ടായിട്ടില്ല  വി ഡി സതീശന്‍  സംസ്ഥാനത്ത് അശാസ്‌ത്രീയ നികുതി വര്‍ധന  വി ഡി സതീശന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in Kerala  state budget news  state budget news updates
വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
author img

By

Published : Feb 3, 2023, 1:06 PM IST

Updated : Feb 3, 2023, 2:29 PM IST

വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അശാസ്ത്രീയ നികുതി വർധനയാണ് ബജറ്റിൽ ഏർപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 3000 കോടി രൂപയുടെ അശാസ്ത്രീയ നികുതി വർധനയാണ് ബജറ്റിൽ പറയുന്നത്. പെട്രോളിനും ഡീസലിനും കേന്ദ്രം വൻതോതിൽ വില വർധിപ്പിക്കുന്നതിനെതിരെ മുറവിളി ഉയരുമ്പോഴാണ് കൂടുതൽ ആഘാതമേൽപ്പിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള തീരുമാനം ഒരു പഠനവും നടത്താതെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിൻ്റെ സാമൂഹികാഘാതം അങ്ങേയറ്റം അപകടകരമാണ്. നിലവിൽ 247 ശതമാനം നികുതിയാണ് സംസ്ഥാനത്ത് മദ്യത്തിനുള്ളത്.

സാമൂഹിക സുരക്ഷ പെൻഷൻ്റെ പേരിൽ മദ്യത്തിന് വീണ്ടും സെസ് ഏർപ്പെടുത്തുന്നതിലൂടെ ആളുകൾ മദ്യത്തിൽ നിന്ന് മയക്ക് മരുന്നിലേക്ക് മാറും. കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരളത്തിലെ നികുതി വർധന 2 ശതമാനം മാത്രമാണെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചവ യാഥാർഥ്യമാകാതിരിക്കെയാണ് വീണ്ടും ബജറ്റിൽ പാക്കേജുകൾ പ്രഖ്യാപിക്കുന്നത്.

കിഫ്ബിയുടെ പ്രസക്തി പൂർണമായി നഷ്‌ടപ്പെട്ടു. സംസ്ഥാന ബജറ്റിന് പുറത്ത് കടമെടുക്കാനുള്ള ഒരു സ്ഥാപനമായിരുന്നു കിഫ്ബിയെങ്കിൽ ഇപ്പോൾ കിഫ്ബി വായ്‌പ സംസ്ഥാന കടമെടുപ്പിൻ്റെ പരിധിയിൽ വരികയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റിൽ ഒരു നടപടിയുമില്ല. ലൈഫ് മിഷന് വിഹിതം കുറച്ചു.

റബ്ബര്‍ വില തകർച്ച തടയാൻ ഒരു സംഭാവനയും ബജറ്റിൽ ഇല്ല. സംസ്ഥാനത്തിൻ്റെ പൊതുകടം 4 ലക്ഷം കോടിയാകുന്നു. ഇത് സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൻ്റെ 39.1 ശതമാനമായി ഉയർന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 30 ശതമാനത്തിൽ താഴെയാണ്.

ആളോഹരി കടവും വർധിച്ചു. ഇത്രയും കുത്തഴിഞ്ഞ കാലഘട്ടം മുൻപുണ്ടായിട്ടില്ലെന്ന് സതീശൻ ആരോപിച്ചു. അന്യായമായി ബജറ്റിലൂടെ വർധിപ്പിച്ച നികുതി പിൻവലിക്കും വരെ യു ഡി എഫ് സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Last Updated : Feb 3, 2023, 2:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.