ETV Bharat / state

'സർക്കാരിന്‍റെ മുഖമുദ്ര ധൂർത്തും അഴിമതിയും' ; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

author img

By

Published : May 31, 2023, 2:14 PM IST

കെ ഫോൺ ഉദ്ഘാടന ചടങ്ങിന് പോലും 4.35 കോടി രൂപയാണ് ചെലവെന്നും ഇത്രയും വലിയ അഴിമതിയുള്ളതിനാൽ കെ ഫോണിന്‍റെ ഉദ്‌ഘാടന ചടങ്ങിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കില്ലെന്നും വി ഡി സതീശൻ

വി ഡി സതീശൻ  പിണറായി വിജയൻ  മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ  സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ  കോണ്‍ഗ്രസ്  ബിജെപി  കെ ഫോൺ  വന്യജീവി ആക്രമണം  മുഖ്യമന്ത്രിയുടെ വിദേശ യാത്ര  VD Satheeshan  Pinarayi Vijayan  VD Satheeshan against Pinarayi Vijayan
വി ഡി സതീശൻ
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം : സർക്കാരിന്‍റെ മുഖമുദ്ര ധൂർത്തും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ലെന്നും വി ഡി സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയിൽ പ്രതിപക്ഷം ബിജെപിക്കൊപ്പം ആണെന്നുള്ള വിചിത്രമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ അഭിപ്രായം പോലും പറഞ്ഞിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള കാരണം മനസിലാക്കാനുള്ള ശ്രമം പോലും മുഖ്യമന്ത്രി നടത്തിയില്ല.

ചെല്ലും ചെലവും കൊടുത്ത് എത്ര പേരെയാണ് ഡൽഹിയിൽ നിയമിച്ചിട്ടുള്ളത്. അതിലൊരാൾക്ക് ഒരു ഓട്ടോയെടുത്ത് ധനകാര്യ മന്ത്രാലയത്തിൽ പോയി അന്വേഷിച്ചുകൂടേയെന്നും സതീശൻ ചോദിച്ചു. പുറത്ത് കടമെടുത്താലും ബജറ്റിനകത്തേക്ക് ഇത് ബാധ്യതയായി വരുമെന്നും, സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ വരുമെന്നും, അത് അപകടകരമാണെന്നും ആദ്യം മുന്നറിയിപ്പ് നൽകിയത് പ്രതിപക്ഷമാണ്.

മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അജ്ഞതയാണ്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്‍റെ മേൽ കുതിര കയറുന്നത്. തങ്ങൾ ഇക്കാര്യത്തിൽ അഭിപ്രായം പറയാത്തത് വിഷയം മനസിലാകാത്തത് കൊണ്ടാണ്. എല്ലാ പ്രസ്‌താവനകളുടെയും അവസാനം പ്രതിപക്ഷം ബിജെപിക്കൊപ്പം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ തങ്ങൾ ബിജെപിക്ക് ഒപ്പം ആകുമോയെന്നും അവരെ മുഖ്യ ശത്രുവായി കാണുന്ന പ്രസ്ഥാനമാണ് യുഡിഎഫും കോൺഗ്രസുമെന്നും സതീശൻ പറഞ്ഞു.

കെ ഫോൺ ഉദ്ഘാടന ചടങ്ങിൽ സഹകരിക്കില്ല : കെ ഫോൺ ഉദ്ഘാടന ചടങ്ങിലും അനുബന്ധ ചടങ്ങുകളിലും സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിന് 4.35 കോടി രൂപയാണ് ചെലവ്. കെ ഫോണിന്‍റെ ഉദ്ഘാടനം ഇതിനു മുൻപ് നടന്നതാണ്. പദ്ധതിക്കായി 1500 കോടി രൂപ മുടക്കിയിട്ട് 10000 പേർക്ക് പോലും ഇന്‍റർനെറ്റ് കണക്ഷൻ കൊടുക്കാൻ പറ്റാത്ത പദ്ധതിയുടെ ഉദ്ഘാടനത്തിന് 4.35 കോടി രൂപയാണ് ചെലവാക്കുന്നത്.

പദ്ധതിയോടുള്ള എതിർപ്പുകൊണ്ടല്ല പ്രതിപക്ഷം വിട്ടുനിൽക്കുന്നത്. ആ പദ്ധതിയിൽ നടന്നിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി കാരണമാണ്. എ ഐ ക്യാമറയിൽ നടന്നത് പോലെയുള്ള അഴിമതിയാണ് ഈ പദ്ധതിയിലും നടന്നിരിക്കുന്നത്. എ ഐ ക്യാമറ വിഷയത്തിൽ നിയമനടപടി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് യോഗം ഇതിന് പിന്തുണ നൽകുകയും ചെയ്‌തുവെന്നും വിഡി സതീശൻ വ്യക്തമാക്കി.

വന്യജീവി ആക്രമണം : വന്യജീവി ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ വന്യജീവി നിയമത്തിൽ കാലാനുസൃതമായ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. അടിയന്തരമായി നിയമസഭ സമ്മേളനം വിളിച്ചുചേർത്ത് സംയുക്തമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും വിഡി സതീശൻ പറഞ്ഞു.

തീരദേശ ഹൈവേ : തീരദേശ ഹൈവേ പദ്ധതിയെ കുറിച്ച് പഠിക്കാൻ ഷിബു ബേബി ജോൺ കൺവീനറായ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സുതാര്യമായി പദ്ധതി ആരംഭിക്കണം, ഡിപിആർ ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിക്കണം എന്നീ കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

അഴിമതി മറയ്‌ക്കാൻ തീയിടൽ : അഴിമതി ആരോപണം നടക്കുന്നയിടങ്ങളിൽ സർക്കാർ തീയിടുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. മെഡിക്കൽ സർവീസസ് കോർപറേഷനിലെ തീപിടിത്തത്തിൽ ഗുരുതര വിമർശനമാണ് സതീശൻ ഉന്നയിച്ചത്. ബ്ലീച്ചിങ് പൗഡർ ചൂടായി തീപിടിത്തം ഉണ്ടായെന്നാണ് പറയുന്നത്.

അങ്ങനെയെങ്കിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്ന എല്ലായിടത്തും തീ പിടിക്കണ്ടേയെന്നും സതീശൻ ചോദിച്ചു. ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീ കൊളുത്തിയത് പോലെ മെഡിക്കൽ സർവീസസ് കോർപറേഷനിലെ മൂന്ന് ഗോഡൗണുകളിലും തീ കൊളുത്തിയതാണ്. വ്യാപകമായ അഴിമതിയാണ് ഇതിന് പിന്നിലെന്നും സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെയും വിമർശനം : ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ അഴിമതി ആരോപണങ്ങളുടെ നിഴലിലാണ് സർക്കാർ നിൽക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് അഴിമതി കാണിച്ചതിന് വില്ലേജ് ഓഫിസറെ വിരട്ടുകയാണ് മുഖ്യമന്ത്രി.

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് അഴിമതി കാണിച്ചത് വില്ലേജ് ഓഫിസർ അറിഞ്ഞില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആൾ രണ്ടാമത്തെ കേസിലും ഇപ്പോൾ ജയിലിലായിരിക്കുകയാണ്. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്ന് സതീശൻ ചോദിച്ചു.

അമേരിക്കൻ യാത്ര ധൂർത്ത് : സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോൾ കോടികൾ ചെലവാക്കി മന്ത്രിമാരും സന്നാഹവും വിദേശത്തേക്ക് പോവുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. അനധികൃത പണപ്പിരിവ് നടത്തി എന്ത് ആവശ്യത്തിനാണ് അമേരിക്കയിൽ പോയി ലോക കേരളസഭ സമ്മേളനം നടത്തുന്നതെന്ന് ചോദിച്ച സതീശൻ ഇതിന് മുമ്പ് നടത്തിയ സമ്മേളനം കൊണ്ട് കേരളത്തിന് എന്തെങ്കിലും പ്രയോജനം ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ചു.

പാർലമെന്‍റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന നാടകങ്ങൾ ജനാധിപത്യ ഭാരതത്തിന്‍റെ പൈതൃകത്തിന് യോജിക്കാത്തതാണ്. ഒരു മതാധിഷ്ഠിത രാജ്യമായി ഇന്ത്യ മാറുകയാണോ എന്ന് ലോകത്തിന് സംശയം തോന്നുന്ന തരത്തിലുള്ള നാടകങ്ങളാണ് പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.