ETV Bharat / state

'റഫറിയായി ഇരിക്കണമെന്ന് പറയുന്നില്ല' ; ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിലേക്കെന്ന് വിഡി സതീശൻ - kerala assembly new speaker

കേരള നിയമസഭയുടെ 24-ാം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എഎൻ ഷംസീറിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

VD Satheesan Appreciate new Speaker AN Shamseer  VD Satheesan  new Speaker AN Shamseer  AN Shamseer  ഷംസീർ  വി ഡി സതീശൻ  സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീർ  കേരള നിയമസഭ  സ്‌പീക്കർ ഷംസീർ  വി ഡി സതീശന്‍റെ പ്രസ്‌താവന  ഷംസീർ വി ഡി സതീശൻ  മുൻ നിയമസഭ സ്‌പീക്കറായ എം ബി രാജേഷ്  സ്‌പീക്കർ തെരഞ്ഞെടുപ്പ്
ഷംസീർ നടന്നു കയറിയത് ചരിത്രത്തിലേക്കെന്ന് വി ഡി സതീശൻ
author img

By

Published : Sep 12, 2022, 1:54 PM IST

തിരുവനന്തപുരം : സ്‌പീക്കർ പദവിയിലേക്ക് മാത്രമല്ല ചരിത്രത്തിലേക്ക് കൂടിയാണ് എഎന്‍ ഷംസീർ നടന്നുകയറിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള നിയമസഭയുടെ 24-ാം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എഎൻ ഷംസീറിനുള്ള അനുമോദന പ്രസംഗത്തിലാണ് വിഡി സതീശന്‍റെ പരാമര്‍ശം. ആർ ശങ്കരനാരായണൻ തമ്പി മുതൽ സഭയുടെ അന്തസ് ഉയർത്തിപ്പിടിച്ച പാരമ്പര്യമാണ് സ്‌പീക്കർമാർക്കുള്ളത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ സംസാരിക്കുന്നു

''സ്‌പീക്കർ നിഷ്‌പക്ഷനായിരിക്കണമെന്നും റഫറിയായിരിക്കണമെന്നും പ്രതിപക്ഷം പറയുന്നില്ല. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ കൂടി സംരക്ഷിക്കുന്ന ആളാകണം. അതിന് അങ്ങ് മുൻപന്തിയില്‍ നിൽക്കുമെന്ന് ഉറപ്പുണ്ട്'' - അനുമോദന പ്രസംഗത്തിൽ സതീശൻ വ്യക്തമാക്കി. മുൻ നിയമസഭ സ്‌പീക്കറായ എംബി രാജേഷിന്‍റെ പ്രവർത്തനങ്ങളേയും വിഡി സതീശൻ അഭിനന്ദിച്ചു.

Also read: 'ഷംസീറിനെ തെരഞ്ഞെടുത്തത് സഭ പ്രവർത്തനങ്ങളില്‍ പ്രസരിപ്പ് പടർത്തും' ; പുതിയ സ്‌പീക്കറിന് ആശംസയുമായി മുഖ്യമന്ത്രി

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അന്‍വര്‍ സാദത്തിനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് ഷംസീർ പരാജയപ്പെടുത്തിയത്. തലശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് എ.എൻ ഷംസീർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.