ETV Bharat / state

'മുഖ്യമന്ത്രി വിരട്ടി, സ്‌പീക്കർ ഭയന്ന് അനുസരിച്ചു'; അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

സഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സ്‌പീക്കർ തുടർച്ചയായി നിഷേധിക്കുന്നത് മുഖ്യമന്ത്രി വിരട്ടിയതുകൊണ്ടാണെന്ന രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

VD Sateesan attacks Speaker  Opposition Leader VD Sateesan  VD Sateesan  Speaker AN Shamseer  AN Shamseer  മുഖ്യമന്ത്രി വിരട്ടി  സ്‌പീക്കർ ഭയന്ന് അനുസരിച്ചു  അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍  അടിയന്തര പ്രമേയം  രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍  പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന്  സ്‌പീക്കർ  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ്  സതീശന്‍
'മുഖ്യമന്ത്രി വിരട്ടി, സ്‌പീക്കർ ഭയന്ന് അനുസരിച്ചു'
author img

By

Published : Mar 2, 2023, 1:25 PM IST

സ്‌പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നു

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സ്‌പീക്കർ തുടർച്ചയായി നിഷേധിക്കുന്നത് മുഖ്യമന്ത്രി വിരട്ടിയതുകൊണ്ടാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനെതിരായി ഉന്നയിക്കുന്ന ചോദ്യങ്ങളെ ഭയന്ന് സ്‌പീക്കറെ ഭയപ്പെടുത്തി പ്രതിപക്ഷത്തിന്‍റെ അവകാശം തടയുകയാണ്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായമൂടി കെട്ടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്‌പീക്കര്‍ വിമര്‍ശനത്തിന് അതീതനല്ല: മുഖ്യമന്ത്രിയെ ഭയന്ന് പ്രതിപക്ഷത്തിന്‍റെ അവകാശം ഹനിച്ചാൽ സ്‌പീക്കറെയും വിമർശിക്കും. ദൈവം തെറ്റ് ചെയ്‌താലും ചോദിക്കും പിന്നെയല്ലേ സ്‌പീക്കറെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്‌പീക്കർ വിമർശനത്തിന് അതീതനാണെന്ന് പ്രതിപക്ഷം കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെ സ്‌പീക്കർക്കെതിരെ മാധ്യമങ്ങളോട് മോശമായി പരാമർശിച്ചു എന്ന വിമർശനം ശരിയല്ലെന്നും ഇന്നലെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിക്കുന്നതിന് സ്‌പീക്കർ പറഞ്ഞ ചട്ടം നിലനിൽക്കുന്നതല്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വരം കടുപ്പിച്ച്: ഇത്തരത്തിൽ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അടിയന്തര നോട്ടിസ് അവതരിപ്പിക്കുന്ന പ്രതിപക്ഷ അംഗത്തിന് 10 മിനിറ്റ് മാത്രം സംസാരിക്കാൻ സമയമെന്നത് പുതിയ കീഴ്‌വഴക്കമാണ്. ഇത്തരത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും പ്രതിപക്ഷത്തിന്‍റെ അവകാശ നിഷേധത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

സമരവും പ്രതിഷേധവും എങ്ങനെ വേണമെന്ന് ഗൗരവമായി ആലോചിച്ച് തീരുമാനിക്കും. സ്‌പീക്കർക്ക് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല. ഗൗരവമായ വിഷയങ്ങളാണ് അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അതിനൊന്നും മറുപടി ലഭിക്കുന്നില്ലെങ്കിൽ നിയമസഭ ചേരുന്നതിൽ കാര്യമില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.