ETV Bharat / state

'രാഹുലിന്‍റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെങ്കില്‍ തെളിയിക്ക്' ; വെല്ലുവിളിച്ച് വിഡി സതീശന്‍ - Rahul Mamkootathil arrest

Rahul Mamkootathil's Medical Certificate : ജാമ്യം നിഷേധിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതായി വി ഡി സതീശന്‍റെ ആരോപണം. ആർഎംഒയെ സ്വാധീനിച്ച് അട്ടിമറിച്ചതായാണ് ആരോപണം. രാഹുലിന്‍റെ അറസ്റ്റ് നിയമലംഘനമെന്നും വി ഡി സതീശൻ.

രാഹുൽ മാങ്കൂട്ടത്തിൽ  വി ഡി സതീശൻ  Rahul Mamkootathil arrest  Fake medical certificate
VD Satheesan alleges that government made Rahul Mamkootathil's fake medical certificate
author img

By ETV Bharat Kerala Team

Published : Jan 11, 2024, 3:02 PM IST

രാഹുലിന്‍റെ മെഡിക്കൽ പരിശോധനയിൽ അട്ടിമറി നടന്നതായി വി ഡി സതീശന്‍റെ ആരോപണം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം (Rahul Mamkootathil bail) നിഷേധിക്കാൻ മെഡിക്കൽ പരിശോധന അട്ടിമറിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മജിസ്ട്രേറ്റിന്‍റെ നിർദ്ദേശ പ്രകാരം ജനറൽ ആശുപത്രിയിൽ രണ്ടാമത് നടത്തിയ മെഡിക്കൽ പരിശോധന ആർഎംഒയെ സ്വാധീനിച്ച് അട്ടിമറിച്ചുവെന്നാണ് വി ഡി സതീശന്‍റെ ആരോപണം. രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ബുക്ക്‌ലെറ്റ് റിലീസ് ചെയ്‌തതിന് ശേഷം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎംഒയെ സ്വാധീനിച്ച് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായും, എന്ത് തോന്നിവാസമാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെ ജയിലിൽ അടയ്ക്കുന്നതിന് വേണ്ടി കന്‍റോൺമെന്‍റ് എസ്എച്ച്ഒ, ആർഎംഒ എന്നിവരെ വച്ച് സർക്കാർ അധികാരം ദുരുപയോഗിക്കുന്നതായും സതീശൻ (V D Satheesan) കുറ്റപ്പെടുത്തി. ഒരു ഉദ്യോഗസ്ഥനെയും വെറുതെ വിടില്ല. നിയമവിരുദ്ധമായി നടപടിയെടുത്ത എല്ലാവരുടെയും പിറകെ പാർട്ടി ഉണ്ടാകും.

രാഹുൽ ജാമ്യാപേക്ഷയ്ക്കാ‌യി കോടതിയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ സർക്കാരിനെയും സിപിഎമ്മിനെയും അദ്ദേഹം വെല്ലുവിളിച്ചു. എത്ര വില കുറഞ്ഞ രാഷ്ട്രീയമാണിത്. എം വി ഗോവിന്ദൻ ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വമാണ് മൂന്നാംകിട വർത്തമാനം പറഞ്ഞ് നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിനായി കള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു (M V Govindan Against Rahul Mamkootathil). സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് സതീശൻ ഉന്നയിച്ചത്.

സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ആഹ്ളാദിക്കുകയും ആനന്ദം കണ്ടെത്തുകയുമാണ്. സർക്കാരിന് ഉപദേശം കൊടുക്കുന്നവർ അവരുടെ ശത്രുക്കളാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഓരോ ദിവസവും കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ഭരണകൂട ഭീകരത കേരളത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഏത് കാലത്താണ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന സമരം (Youth Congress Secretariat March) ഉദ്ഘാടനം ചെയ്‌ത് പോകുന്ന എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുക്കുന്നതെന്നും ഇത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. ആരെയാണ് പിണറായി വിജയൻ (CM Pinarayi Vijayan) ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. ആധുനിക കേരളത്തിൽ പിണറായി വിജയൻ നടപ്പാക്കാൻ ശ്രമിക്കുന്നത് പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തെ തടസ്സപ്പെടുത്തി അടിച്ചമർത്തുക എന്ന സ്റ്റാലിനിസ്റ്റ് നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'രാഹുലിന്‍റെ അറസ്റ്റ് നിയമലംഘനം': എത്ര അടിച്ചമർത്തിയാലും തിരിച്ചടിക്കും എന്ന മുന്നറിയിപ്പാണ് നൽകാൻ ഉള്ളത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപാണ് 41 എ നോട്ടീസ് നൽകേണ്ടത്. എന്നിട്ട് മജിസ്‌ട്രേറ്റിന്‍റെ അനുമതിയോട് കൂടിയാണ് അറസ്റ്റ് ചെയ്യേണ്ടത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌ത് കന്‍റോൺമെന്‍റ് സ്റ്റേഷനിൽ കൊണ്ടുവന്നതിന് ശേഷമാണ് നോട്ടീസ് കൊടുത്തത്. ഇത് നിയമ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Also read: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ കെപിസിസിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

ഷൂ എറിഞ്ഞെന്നുപറഞ്ഞ് എറണാകുളത്ത് കേസെടുത്ത് വഷളായി പോയതാണ് സർക്കാർ. നിയമവിരുദ്ധമായാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ പരസ്യമായി നിയമലംഘനം നടത്തുകയാണ്. ഈ കുഴപ്പത്തിന്‍റെ മുഴുവൻ കാരണവും മുഖ്യമന്ത്രിയാണ്. കലാപാഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയത്. അതിന്‍റെ തുടർച്ചയാണ് പിന്നീട് നടന്നത്. ഇതിന് ഉത്തരം പറയിപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.