ETV Bharat / state

'സംസ്ഥാനത്ത് സെൽഭരണം, ആഭ്യന്തരവകുപ്പിന് നാഥനില്ല'; ചുവപ്പ് ഭീകരതയെന്ന് വി.ഡി സതീശന്‍ - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

കണ്ണൂരിൽ ബോംബ് തലയ്‌ക്കേറ്റ് യുവാവ് കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വി.ഡി സതീശന്‍റെ വിമര്‍ശനം

സംസ്ഥാനത്ത് സെൽഭരണമെന്ന് വി.ഡി സതീശന്‍  കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്ന് വി.ഡി സതീശന്‍  കേരളം ഭരിക്കുന്നത് ചുപ്പ് ഭീകരതയെന്ന് വി.ഡി സതീശന്‍  VD Satheesan against ldf government  V. D. Satheesan against pinarayi vijayan
'സംസ്ഥാനത്ത് സെൽഭരണം, ആഭ്യന്തരവകുപ്പിന് നാഥനില്ല'; ഭരിക്കുന്നത് ചുപ്പ് ഭീകരതയെന്ന് വി.ഡി സതീശന്‍
author img

By

Published : Feb 14, 2022, 4:49 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്നത് 'സെൽഭരണ'മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂരിൽ ബോംബ് പൊട്ടി തലയോട്ടി തകർന്ന് യുവാവ് മരിക്കുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് ബോംബുണ്ടാക്കുമെന്ന് പറഞ്ഞ സി.പി.എം നേതാക്കൾക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. പൊലീസിനെ പാർട്ടിയുടെ കാൽക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്. കേരളം ഭരിക്കുന്നത് സർക്കാരല്ല, ചുവപ്പ് ഭീകരതയാണ്. സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ സമരം നടക്കുന്ന മാതമംഗലത്തെ എസ്‌.ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം, ഉടമ തന്നെ പൂട്ടി. ഈ കടയിൽ നിന്ന് സാധനം വാങ്ങിയതിൻ്റെ പേരിൽ സി.ഐ.ടി.യു.വിൻ്റെ മർദനമേറ്റ അഫ്‌സല്‍ തൻ്റെ കമ്പ്യൂട്ടർ സ്ഥാപനവും പൂട്ടി.

'ഭരിക്കുന്നത് സർക്കാർ അല്ല, പാർട്ടിയാണ്'

സ്വന്തം ജില്ലയായിട്ടും മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞമട്ടില്ല. കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കാൻ ഹൈക്കോടതി വിധി വാങ്ങിയെന്ന കുറ്റത്തിന് സി.ഐ.ടി.യുക്കാർ കടയിൽ നടത്തിയ ആക്രമണത്തിൽ, 70 ലക്ഷത്തിലധികം രൂപ മുടക്കി ആരംഭിച്ച സ്ഥാപനമാണ് പൂട്ടേണ്ടിവന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി നിക്ഷേപം ക്ഷണിക്കുകയും മറുഭാഗത്ത് നാട്ടിൽ തന്നെയുള്ള നിക്ഷേപകരെ തൊഴിൽ സംരക്ഷണത്തിൻ്റെ പേരിൽ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇവിടെ ഭരിക്കുന്നത് സർക്കാർ അല്ല, പാർട്ടിയാണ്. മുഖ്യമന്ത്രിയ്ക്ക് പോലും നിയന്ത്രണമില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.

ALSO READ: സോളാര്‍ അപകീര്‍ത്തി കേസ് : ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷം നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്ക് സ്റ്റേ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.