ETV Bharat / state

Kerala Lok Ayukta | 'കെ.ടി ജലീല്‍ സര്‍ക്കാരിന്‍റെ ചാവേര്‍'; വിമര്‍ശനം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയെന്ന് വി.ഡി സതീശന്‍ - വിമര്‍ശനം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയെന്ന് വി.ഡി സതീശന്‍

ലോകായുക്ത സംവിധാനത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

VD Satheesan against kt jaleel  Kerala Lok Ayukta  കെ.ടി ജലീല്‍ സര്‍ക്കാരിന്‍റെ ചാവേറെന്ന് വിഡി സതീശന്‍  വിമര്‍ശനം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയെന്ന് വി.ഡി സതീശന്‍  കെ.ടി ജലീലിനെതിരെ വി.ഡി സതീശന്‍
Kerala Lok Ayukta | 'കെ.ടി ജലീല്‍ സര്‍ക്കാരിന്‍റെ ചാവേര്‍'; വിമര്‍ശനം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയെന്ന് വി.ഡി സതീശന്‍
author img

By

Published : Jan 30, 2022, 1:53 PM IST

തിരുവനന്തപുരം: ലോകായുക്തക്കെതിരായ കെ.ടി ജലീലിന്‍റെ വിമര്‍ശനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്‍റെ പരസ്യമായ വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം. ഇത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്‍റെ വീര്യം കൂടും. ഇടത് നേതാവിനെതിരെ കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പാണ് ജലീലിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി സതീശന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പുര്‍ണരൂപം

ലോകായുക്തക്കെതിരായ കെ.ടി ജലീലിന്‍റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്‍റെ പരസ്യമായ വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്.

ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്‍റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടത് നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നത്. അസഹിഷ്‌ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍.

ALSO READ: 'ഗാന്ധിയുടെ ആയുധം ഗോഡ്‌സെയ്‌ക്ക് കൊടുത്താലുള്ള ദുരന്തം'; ലോകായുക്ത നിയമനത്തിനെതിരെ കെ.ടി ജലീല്‍

സില്‍വര്‍ ലൈനിനെ എതിര്‍ത്ത സംസ്‌ക്കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്‍റെ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.