ETV Bharat / state

'ഗവര്‍ണര്‍ക്കെതിരെ മാത്രമല്ല, സെക്രട്ടേറിയറ്റിലെ മാധ്യമ വിലക്കിനെതിരെയും സമരം ചെയ്യണം'; വിമര്‍ശിച്ച് വിഡി സതീശന്‍ - വിമര്‍ശിച്ച് വിഡി സതീശന്‍

രാജ്‌ഭവന്‍റെ അനുമതി പ്രകാരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി, മീഡിയവണ്‍ വാര്‍ത്താസംഘത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിലക്കിയ സംഭവത്തിലാണ് വിഡി സതീശന്‍റെ പ്രതികരണം

VD Satheesan against kerala governor  വിഡി സതീശന്‍റെ പ്രതികരണം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  Governor Ariff Muhammad Khan  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
'ഗവര്‍ണര്‍ക്കെതിരെ മാത്രമല്ല, സെക്രട്ടേറിയറ്റിലെ മാധ്യമ വിലക്കിനെതിരെയും സമരം ചെയ്യണം'; വിമര്‍ശിച്ച് വിഡി സതീശന്‍
author img

By

Published : Nov 8, 2022, 3:16 PM IST

തിരുവനന്തപുരം : ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മാത്രമല്ല സെക്രട്ടേറിയറ്റിലെ മാധ്യമ വിലക്കിനെതിരെയും സമരം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു മാധ്യമത്തോടും കടക്ക് പുറത്തെന്ന് പറയരുത് എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഗവര്‍ണറുടേത് ഭരണഘടന പദവിയിലിരുന്നുകൊണ്ട് ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ| ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഏതറ്റം വരെയും പോകുമെന്ന് എംവി ഗോവിന്ദൻ

തിരഞ്ഞുപിടിച്ച് ചില മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ട നടപടി ബാലിശമാണ്. വളരെ മോശം പ്രയോഗം ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഇതാദ്യമല്ല. ഇത് ജനാധിപത്യ സംവിധാനത്തിനുതന്നെ നാണക്കേടാണ്. ഇത് ഗവര്‍ണറുടെ മാത്രം പ്രശ്‌നമല്ല. മാധ്യമ മാരണ നിയമം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഗവര്‍ണര്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞ അതേ ഗൗരവം മാധ്യമങ്ങള്‍ക്കെതിരായ എല്ലാ നടപടികള്‍ക്കും ബാധകമാണ്.

ചങ്ങല പൊട്ടിച്ചെറിയാനുള്ള ആര്‍ജവം കെയുഡബ്ല്യുജെ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട ഗവര്‍ണറുടെ നടപടിക്കെതിരെ കെയുഡബ്ല്യുജെ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.