ETV Bharat / state

UCC | യുഡിഎഫ് ബഹുസ്വരത സംഗമം 29ന് ; കുളം കലക്കി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമമെന്ന് വിഡി സതീശന്‍

യുഡിഎഫ് ബഹുസ്വരത സംഗമം ജൂലൈ 29ന് തിരുവനന്തപുരത്ത്, മുസ്‌ലിം ലീഗിനെയും സമസ്‌തയിലെ ഒരു വിഭാഗത്തെയും പിടിച്ച് സെമിനാര്‍ നടത്താന്‍ ശ്രമിച്ച സിപിഎമ്മിന് കൈപൊള്ളിയെന്ന് വിഡി സതീശന്‍. ഇഎംഎസിനെ തള്ളുന്ന സിപിഎം ഇന്ന് എംവി രാഘവന്‍റെ വഴിയിലെന്നും വിമര്‍ശനം

VD Satheesan about Uniform Civil Code  Uniform Civil Code  VD Satheesan  പൗരത്വ നിയമം  യുഡിഎഫ് ബഹുസ്വരത സംഗമം 29  കുളം കലക്കി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് സിപിഎം  വിഡി സതീശന്‍  വിഡി സതീശന്‍ വാര്‍ത്തകള്‍  വിഡി സതീശന്‍ പുതിയ വാര്‍ത്തകള്‍  news updates  latest news in kerala  യുഡിഎഫ് ബഹുസ്വരത സംഗമം  യുഡിഎഫ്  സമസ്‌ത  എംവി രാഘവന്‍  ഏകീകൃത സിവില്‍ കോഡ്  സിപിഎം
യുഡിഎഫ് ബഹുസ്വരത സംഗമം 29ന്
author img

By

Published : Jul 10, 2023, 6:32 PM IST

യുഡിഎഫ് ബഹുസ്വരത സംഗമം 29ന്

തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിലും ശരീഅത്തിലും ഇഎംഎസിനെ തള്ളിപ്പറയുന്ന സിപിഎം ഇന്ന് എംവി രാഘവന്‍റെ ബദല്‍ രേഖയുടെ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചും ശരീഅത്ത് നിയമത്തെ എതിര്‍ത്തും ഇഎംഎസ് എടുത്ത നിലപാടിന് വിരുദ്ധമായി ബദല്‍ രേഖ കൊണ്ടുവന്നതിന്‍റെ പേരിലാണ് സിഎംപി എന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ പിറന്നത്. അന്ന് എംവിആര്‍ സ്വീകരിച്ച വഴിയിലൂടെയാണ് സിപിഎം ഇപ്പോള്‍ നീങ്ങുന്നത്.

ഏകീകൃത സിവില്‍ കോഡിന്‍റെ പേരില്‍ കുളം കലക്കി എന്തെങ്കിലും ചെറിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമോ എന്നാണ് സിപിഎം നോക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെതിരെ ഇപ്പോള്‍ രംഗത്ത് വന്ന സിപിഎമ്മിന്‍റെ ഏത് സമിതിയാണ് ഇഎംഎസിന്‍റെ പ്രസ്‌താവന തള്ളിയതെന്ന് വ്യക്തമാക്കണം. യുഡിഎഫിന്‍റെ ആരോപണങ്ങള്‍ നുണയാണെന്ന സിപിഎമ്മിന്‍റെ വാദം പൊളിക്കുന്ന ദേശാഭിമാനി വാര്‍ത്തകളും നിയമസഭ പ്രസംഗങ്ങളും തങ്ങള്‍ പുറത്തുവിടുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെതിരെ ജൂലൈ 29ന് തിരുവനന്തപുരത്ത് യുഡിഎഫ് ബഹുസ്വരത സംഗമം സംഘടിപ്പിക്കും. പരിപാടിയില്‍ എല്ലാ മതവിഭാഗങ്ങളെയും വിവിധ സാമുദായിക നേതാക്കളെയും പങ്കെടുപ്പിക്കും. സിപിഎമ്മിന്‍റെ ഏക സിവില്‍ കോഡ് വിരുദ്ധ സംഗമത്തില്‍ യുഡിഎഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗിനെ മാത്രം ക്ഷണിച്ച് കൊണ്ട് യുഡിഎഫില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. അതിനാല്‍ യുഡിഎഫിന്‍റെ ബഹുസ്വരത സംഗമത്തില്‍ സിപിഎമ്മിനെ പങ്കെടുപ്പിക്കില്ല.

സിപിഎമ്മിനെ ഒഴിവാക്കിയ ശേഷം മറ്റ് ഘടക കക്ഷികളെ ക്ഷണിക്കുന്നത് മര്യാദയല്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി കേരളത്തില്‍ സെറ്റില്‍മെന്‍റ് നടത്തുന്ന സിപിഎമ്മിനോട് ഒരു തരത്തിലുമുള്ള സൗഹാര്‍ദവും പാടില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. കെ.സുധാകരനെ അറസ്റ്റുചെയ്യാം, എന്നാല്‍ കള്ളപ്പണക്കേസില്‍ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് കേരളത്തിലെ എല്‍ഡിഎഫിന്‍റെ നിലപാട്.

45 വര്‍ഷത്തോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് പാര്‍ലമെന്‍റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാമായിരുന്നെന്നും എന്നാല്‍ പാര്‍ട്ടി എല്ലാക്കാലത്തും യുസിസിക്ക് എതിരായിരുന്നതുകൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ എല്ലാ ദിവസവും വീഴ്‌ചകള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ 150 ദിവസമായി മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിട്ട്.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒന്നിന് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. കൊച്ചു കുട്ടികളുടെ ചുണ്ട് പട്ടി കടിച്ചെടുത്തിട്ടും തദ്ദേശ ഭരണ വകുപ്പിന് അനക്കമില്ല. 3500 കോടി രൂപയിലധികം കടബാധ്യതയുള്ള സപ്ലൈകോ ഏത് നിമിഷവും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഈ സാഹചര്യത്തില്‍ ജനജീവിതം ദുസ്സഹമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സെപ്‌റ്റംബര്‍ 4 മുതല്‍ 11 വരെ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന തരത്തില്‍ യുഡിഎഫ് സമരം നടത്തും. റേഷന്‍ കട സമരം പഞ്ചായത്ത് തലത്തിലാണ് സംഘടിപ്പിക്കുന്നത്.

ആരാണ് പിവി അന്‍വര്‍ ? : കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ചെസ്റ്റ് നമ്പര്‍ കൊടുത്ത് പൂട്ടിക്കുമെന്ന് പറയാന്‍ പിവി അന്‍വര്‍ ആരാണെന്ന് വിഡി സതീശന്‍ ചോദിച്ചു. സിപിഎമ്മിന്‍റെ ഈ എംഎല്‍എ ഒരു മാധ്യമത്തെ പൂട്ടിക്കുമെന്ന് പറയുന്നത് കേട്ട് അതിന് പിന്നാലെ പൊലീസ് പോവുകയാണ്.

എംഎല്‍എക്ക് ഇങ്ങനെ ധൈര്യം നല്‍കുന്നതാരാണെന്ന് ഡിജിപിയും സിപിഎമ്മും വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.