തിരുവനന്തപുരം: പ്രതിഷേധങ്ങളെ കായികമായി നേരിട്ടാൽ മുഖ്യമന്ത്രിയെ തിരുവനന്തപുരം വരെ കരിങ്കൊടി കാണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). നവകേരള സദസിന്‍റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്.
കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചുവെന്ന പേരിൽ സിപിഎം - ഡിവൈഎഫ്ഐ ക്രിമിനലുകൾ യൂത്ത് കോൺഗ്രസിന്‍റെയും കോൺഗ്രസിന്‍റെയും പ്രവർത്തകരെ തല്ലിചതച്ചു (DYFI workers attack youth congress KSU workers). വനിതാ പ്രവർത്തകരെ പോലും മർദ്ധിച്ചു. പ്രതിഷേധങ്ങളെ ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.
പ്രതിഷേധിക്കാനുള്ള അവസരം ജനാധിപത്യത്തിൽ എല്ലാവർക്കുമുണ്ട്. അതിന്‍റെ പേരിൽ അക്രമം അഴിച്ചു വിടാൻ സിപിഎം ഗുണ്ടകൾക്ക് ആരും അവകാശം നൽകിയിട്ടില്ല. സിപിഎം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോഴും ചലിക്കാത്ത പോലീസ് ചെയ്‌തത് ക്രിമിനൽ കുറ്റമാണ്.
നവകേരള സദസ് (Navakerala sadas) യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും ജനാധിപത്യ പ്രതിഷേധത്തിന്‍റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വാർത്ത കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.
നവകേരള സദസ്സിനെതിരെ വിഡി സതീശന്‍: സാധാരണക്കാരന്‍റെ നെഞ്ചില്‍ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബര യാത്രയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളും പരിഹരിക്കാത്ത സര്‍ക്കാര്‍, നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷ നേതാവ്.
ആഢംബര ബസിലെ കറങ്ങുന്ന കസേരയില്‍ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാര്‍ തൊഴുത് വണങ്ങി നില്‍ക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുമായാണ് കറങ്ങുന്ന കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും ജനം താരതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതും.
അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും പാപഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാരിന്‍റെ ഈ ആഢംബര യാത്രയെ കേരളീയര്‍ അവജ്ഞയോടെ കാണുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനവുമായി കെ സുധാകരന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിപ്പിഴിഞ്ഞും സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നവ കേരള സദസ് ജനരോഷത്തില്‍ നിന്ന് തടിതപ്പി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നവകേരള സദസിന്‍റെ പേരില്‍ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണ് നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.