ETV Bharat / state

വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

വ്യാഴാഴ്‌ച ഉച്ചക്ക് ഒന്നരയോടെയാണ് പാമ്പുകടിയേറ്റ വാവ സുരേഷിനെ ആശുപത്രിയിലെത്തിച്ചത്

vava suresh health condition  വാവ സുരേഷ് പാമ്പുകടി  വാവ സുരേഷ് ആരോഗ്യനില  പാമ്പുപിടിത്തം  പത്തനാപുരം പാമ്പ്  ആന്‍റിവെനം  snake bite
വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി
author img

By

Published : Feb 13, 2020, 10:37 PM IST

തിരുവനന്തപുരം: പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. പാമ്പുപിടിത്തത്തിനിടെ പാമ്പിന്‍റെ കടിയേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച ഉച്ചക്ക് ഒന്നരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്ത് വച്ചാണ് പാമ്പുകടിയേറ്റതെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്‍റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു. ആന്‍റിവെനം നൽകി വരുന്നു. 72 മണിക്കൂർ നിരീക്ഷണം തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.