ETV Bharat / state

'മരണാവസ്ഥയിലും മോശം പ്രചരണം നടത്തി, പിന്നില്‍ വനംവകുപ്പിലെ താത്‌ക്കാലിക ജീവനക്കാർ'; മറുപടിയുമായി വാവ സുരേഷ്

author img

By

Published : Feb 7, 2022, 8:41 PM IST

ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്ന് മാധ്യമങ്ങളോട് വാവ സുരേഷ്

Vava suresh against hate comments  പാമ്പുകടിയേറ്റ സംഭവത്തില്‍ പ്രതികരിച്ച് വാവ സുരേഷ്  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  Vava suresh latest news  മോശം പ്രചാരണം നടത്തിയവര്‍ക്കെതിരെ പ്രതികരിച്ച് വാവ സുരേഷ്
'മരണാവസ്ഥയിലും മോശം പ്രചാരണം നടത്തി, പിന്നില്‍ വനംവകുപ്പിലെ താത്‌ക്കാലിക ജീവനക്കാർ'; മറുപടിയുമായി വാവ സുരേഷ്

തിരുവനന്തപുരം : മരണാവസ്ഥയിൽ കഴിയുമ്പോഴും തനിക്കെതിരെ മോശം പ്രചരണം നടത്തിയവരോട് ഒന്നും പറയാനില്ലെന്ന് വാവ സുരേഷ്. തന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥനകളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. വീണ്ടുമെത്തുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിമർശിക്കുന്നവർക്ക് തന്നെ സ്നേഹിക്കുന്നവർ മറുപടി കൊടുക്കും. തന്നെ വിളിക്കരുതെന്ന തരത്തില്‍ ക്യാമ്പയിൻ നടക്കുന്നുണ്ട്. വനംവകുപ്പിലെ താത്‌ക്കാലിക ജീവനക്കാർ ഉൾപ്പെട്ട സംഘമാണ് ഈ പ്രചാരണം നടത്തുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് കഴിയുന്ന അവസ്ഥയിലാണ് കുറിച്ചിയിൽ നിന്ന് വിളിവന്നപ്പോൾ പോയത്.

വിമര്‍ശനങ്ങളോട് പ്രതികരിച്ച് വാവ സുരേഷ്

ALSO READ: ഭക്ഷണത്തില്‍ മരുന്ന് നല്‍കി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമം; അന്വേഷണം ഊര്‍ജിതം

പാമ്പിനെ പിടിച്ച് ഷോ കാണിച്ചിട്ടില്ല. കുനിഞ്ഞപ്പോൾ നട്ടെല്ലിന് വേദന അനുഭവപ്പെട്ടു. ഒരു നിമിഷം വേദനയിലേക്ക് ശ്രദ്ധ മാറിയതുകൊണ്ടാണ് കടി കിട്ടിയത്. തന്നെ ആശുപത്രിയിലെത്തിച്ച കാർ ഡ്രൈവർക്കും കോട്ടയത്തുകാർക്കും നന്ദി. അവരുടെ ദാനമാണ് ഇപ്പോഴത്തെ ജീവിതം.

ആശുപത്രിയിലെത്തി ചികിത്സയ്ക്കുള്ള നടപടികളെല്ലാം വേഗത്തിലാക്കിയ മന്ത്രി വി.എൻ വാസവന് നന്ദി. ചികിത്സ കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലെത്തിയ വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.