ETV Bharat / state

വഞ്ചിയൂര്‍ കോടതി സംഘര്‍ഷം ; മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കി അഭിഭാഷക - വഞ്ചിയൂര്‍ കോടതി സംഘര്‍ഷം വാര്‍ത്തകള്‍

മജിസ്‌ട്രേറ്റ് ദീപ മോഹനെതിരെ അഭിഭാഷക രാജേശ്വരിയാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചുവെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

vanchiyoor advocate case latest news  vanchiyoor court issue latest news  വഞ്ചിയൂര്‍ കോടതി സംഘര്‍ഷം വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍
വഞ്ചിയൂര്‍ കോടതി സംഘര്‍ഷം : മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കി അഭിഭാഷക
author img

By

Published : Nov 30, 2019, 10:04 AM IST

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ വനിതാ അഭിഭാഷക പൊലീസില്‍ പരാതി നല്‍കി. മജിസ്‌ട്രേറ്റ് ദീപ മോഹനെതിരെ അഭിഭാഷക രാജേശ്വരിയാണ് പരാതി നല്‍കിയത്. മജിസ്‌ട്രേറ്റ് അസഭ്യം പറഞ്ഞുവെന്നും ശാരീരികമായി ആക്രമിച്ചുവെന്നുമാണ് രാജേശ്വരി വഞ്ചിയൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

പരാതി ലഭിച്ചുവെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്‌തില്ലെങ്കില്‍ സ്‌റ്റേഷന്‍ ഉപരോധിക്കുമെന്ന് ബാര്‍ അസോസിയേഷന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

വാഹനാപകടകേസില്‍ പ്രതിയുടെ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ദീപ മോഹനും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടയാത്. അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ മുറിക്കുള്ളില്‍ പൂട്ടിയിടുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റ് പൊലീസ് പരാതി നല്‍കുകയും പ്രതികളായ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതിനെ നേരിടാനാണ് ബാര്‍ അസ്സോസിയേഷന്‍ വനിതാ അഭിഭാഷകയെക്കൊണ്ട് മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

Intro:തിരുവനന്തപുരം വഞ്ചിയൂര്‍ കോടതയില്‍ വനിതാ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ പോലീസില്‍ പരാതി നല്‍കി വനിതാ അഭിഭാഷക. മജിസ്‌ട്രേറ്റ് ദീപ മോഹനെതിരെ അഭിഭാഷക രാജേശ്വരിയാണ് പരാതി നല്‍കിയത്. മജിസ്‌ട്രേറ്റ് അസഭ്യം പറഞ്ഞുവെന്നും ശാരീരികമായി ആക്രമിച്ചുവെന്നുമാണ് രാജേശ്വരി വഞ്ചിയൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. പരതി ലഭിച്ചുവെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുമെന്ന് ബാര്‍ അസോസിയേഷന്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. വാഹനഅപകട കേസില്‍ പ്രതിയുടെ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ദീപ മോഹനും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടയാത്. അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ മുറിക്കുള്ളില്‍ പൂട്ടിയിടുകയും അസഭ്യം പറയുകയും ഭാഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റ് പോലീസ് പരാതി നല്‍കുകയും പ്രതികളായ അഭിഭാഷകര്‍ക്കെടിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതിനെ നേരിടാനാണ് ബാര്‍ അസ്സോസിയേഷന്‍ വനിതാ അഭിഭാഷകയെ കൊണ്ട് മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
Body:...Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.