ETV Bharat / state

അടിപൊളിയാണ്.. പൈങ്കിളിയാണ്.. ടോക്‌സിക്കാണ്.. പ്രണയദിനത്തിൽ വിദ്യാർഥികൾക്ക് ഒരു പാടുണ്ട് പറയാൻ

ഫെബ്രുവരി 14 പ്രണയദിനം. ഈ ദിവസം കാമ്പസുകളില്‍ നിറയുന്ന ചർച്ചകൾ ഇങ്ങനെയാണ്

valentines day  valentines day campus special  students about valentines day  Valentine  valentines day at campus  lovers  friendship  പ്രണയദിന വിശേഷങ്ങൾ  പ്രണയദിനം  കാമ്പസിലെ പ്രണയ വിശേഷങ്ങൾ  പ്രണയം  സൗഹൃദം  മലയാളം വാർത്തകൾ  കാമ്പസ്
പ്രണയദിനത്തിൽ വിദ്യാർഥികൾക്ക് പറയാനുള്ളത്
author img

By

Published : Feb 14, 2023, 7:14 PM IST

പ്രണയ വിശേഷങ്ങളുമായി വിദ്യാർഥികൾ

തിരുവനന്തപുരം: പ്രണയത്തെക്കുറിച്ച് പറയുമ്പോൾ മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ് കാമ്പസുകൾ. ക്ലാസ്‌മേറ്റുകളായി മുരളിയും റസിയയും തട്ടത്തിൻ മറയത്തെ കാമ്പസ് പ്രണയവുമായി ആയിഷയും വിനോദും ഒടുവില്‍ ഹൃദയം കവർന്ന ദർശനയും അരുണും വരെ കാമ്പസ് പ്രണയങ്ങളിലൂടെ മലയാളികളുടെ മനം കവർന്നിട്ടുണ്ട്. എന്നാൽ വെള്ളിത്തിരയിലെ കഥകൾക്കുമപ്പുറം പ്രണയത്തെ കുറിച്ച് കാമ്പസുകൾക്ക് പറയാനുള്ളത് ഇതാണ്...

കാമ്പസിൽ വാലന്‍റൈൻസ് ഡേയിൽ പ്രണയിതാക്കൾക്കിടയിൽ ഹൃദയം നിറയെ ആശങ്കളുമായി ചില സിംഗിൾസുകളുമുണ്ട്. ആത്മാർഥ പ്രണയം കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് ഇവരുടെ പക്ഷം..കാലം എത്ര കഴിഞ്ഞാലും ചിന്തകൾ എത്ര പുരോഗമിച്ചാലും കാമ്പസിലെ പ്രണയം പൈങ്കിളിയാണെന്ന് പറയുന്നവരുമുണ്ട്. നല്ല സൗഹൃദങ്ങളാണ് പലപ്പോഴും പ്രണയത്തിലേയ്‌ക്ക് വഴിമാറുന്നതെന്ന് അഭിപ്രായം പങ്കുവെച്ചവരുമുണ്ട്.

പ്രണയത്തിലെ ടോക്‌സിക്കുകളെ കുറിച്ചും പ്രണയ കൊലപാതകങ്ങളെ കുറിച്ചും പറയാൻ തുടങ്ങിയപ്പോൾ വിദ്യാർഥികൾ കൂടുതൽ വാചാലരായി.. മരണത്തെ പോലും മറികടക്കാൻ കഴിയുന്ന ഒന്നാണ് പ്രണയം. ലോകത്തെവിടെയാണങ്കിലും ഏത് സാഹചര്യത്തിലായാലും മനുഷ്യൻ പരസ്‌പരം പ്രണയിച്ചു ജീവിക്കട്ടെ. ജീവിതം യൗവന തീക്ഷ്‌ണവും ഹൃദയം പ്രേമ സുരഭിലവുമായിരിക്കട്ടെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.