തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഹൈക്കോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാളയാർ നീതിയാത്ര സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ജനുവരി നാലിന് ഹൈക്കോടതിയുടെ മുന്നിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്.
നീതി കിട്ടാതെ മടക്കമില്ലെന്ന് പ്രഖ്യാപിച്ച് അംഗങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം തുടങ്ങി. കേസ് അട്ടിമറിച്ച ഡിവൈഎസ്‌പി സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.