തിരുവനന്തപുരം: വാളയാർ കേസിലെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ . കേസിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പി.കെ ഹനീഫ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാരും പ്രോസിക്യൂട്ടർമാരും വീഴ്ച വരുത്തി. വാളയാർ മുൻ എസ്ഐ പി സി ചാക്കോയുടേത് മാപ്പർഹിക്കാത്ത അന്യായമാണ്. പ്രതികളെ രക്ഷിക്കാൻ പ്രധാന വകുപ്പുകൾ ചാക്കോ ഒഴിവാക്കി. തെളിവ് നശിപ്പിക്കാനും അവസരം ഒരുക്കി. അമ്മയുടെ മൊഴി രേഖപ്പെടുത്താനും തയ്യാറായില്ല. ഇളയ പെൺകുട്ടി സുരക്ഷിതയല്ലെന്ന് അറിയാമായിരുന്നിട്ടും പൊലീസ് അത് അവഗണിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോടതിയിൽ എത്തിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലായിരുന്നുവെന്ന് പ്രോസിക്യൂഷന് അറിയാമായിരുന്നു. അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിക്കും കമ്മീഷൻ ശുപാർശ ചെയ്യുന്നു. പി.സി ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കി. മറ്റ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. വാളയാർ കേസിലെ പ്രോസിക്യൂട്ടർമാരായിരുന്ന ലതാ ജയരാജനെയും ജലജ മാധവനെയും ഇനി പ്രോസിക്യൂട്ടർമാർ ആക്കില്ല എന്നിവയാണ് നടപടികൾ.
സംസ്ഥാനത്തെ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് രണ്ട് മാസം പ്രാരംഭ പരിശീലനം നൽകണം. സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിന് മുമ്പ് മുതിർന്ന അഡ്വക്കേറ്റുമാരുടെ പാനൽ തയ്യാറാക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നു. പിന്നാലെയാണ് റിപ്പോർട്ട് നിയമസഭയിൽ വച്ചത്.
വാളയാർ കേസ്; ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ - കേരള വാർത്ത
വാളയാർ മുൻ എസ് ഐ പി സി ചാക്കോയുടേത് മാപ്പർഹിക്കാത്ത അന്യായമാണ്. പ്രതികളെ രക്ഷിക്കാൻ പ്രധാന വകുപ്പുകൾ ചാക്കോ ഒഴിവാക്കി.