ETV Bharat / state

അരി മുതല്‍ കുങ്കുമപ്പൂ തൈലം വരെ; രുചി വൈവിധ്യങ്ങളുമായി വൈഗ മേള - kerala news live

തിരുവനന്തപുരത്ത് കൃഷി വകുപ്പിന്‍റെ വൈഗ മേളയില്‍ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകള്‍. ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള വ്യത്യസ്‌ത വിഭവങ്ങള്‍ മേളയില്‍ അണിനിരന്നു. എത്‌നിക് ചായയും പായസവും മേളയിലെ താരമായി. മൂല്യ വര്‍ധന രംഗത്തെ വിസ്‌മയ കാഴ്‌ചയൊരുക്കി വൈഗ.

Vaiga mela in Thiruvananthapuram  അരി മുതല്‍ കുങ്കുമപ്പൂ തൈലം വരെ  രുചി വൈവിധ്യങ്ങളുമായി വൈഗ മേള  വൈഗ മേള  വൈഗ മേളയില്‍ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകള്‍  എത്‌നിക് ചായ  കുങ്കുമ പൂവ്  ആന്ധ്രപ്രദേശ്  അസം  ചീവിക്ക പൊടി  കുന്തിരിക്കം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  kerala news live  വിസ്‌മയ കാഴ്‌ചയൊരുക്കി വൈഗ
വിസ്‌മയ കാഴ്‌ചയൊരുക്കി വൈഗ
author img

By

Published : Mar 3, 2023, 8:03 PM IST

Updated : Mar 7, 2023, 3:13 PM IST

വിസ്‌മയ കാഴ്‌ചയൊരുക്കി വൈഗ

തിരുവനന്തപുരം: പുസ്‌തകങ്ങളിലൂടെയും സിനിമയിലൂടെയും വാർത്തകളിലൂടെയും മലയാളി തിരിച്ചറിഞ്ഞ കശ്‌മീരിന്‍റെ പ്രാദേശിക കാർഷിക സംസ്‌കാരത്തെ നേരിട്ട് പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരത്തെ പുത്തരികണ്ടം മൈതാനത്തെ വൈഗ മേള. കശ്‌മീരിന്‍റെ ഭൗമ സൂചിക പദവി അലങ്കരിക്കുന്ന കുങ്കുമ പൂവ് ഉൾപ്പെടെ താഴ്‌വാരത്തെ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളാണ് മേളയിൽ കൗതുകമാകുന്നത്. സംസ്ഥാന സർക്കാരിന്‍റെ കാർഷിക വകുപ്പിന്‍റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ മേളയിൽ കുങ്കുമപൂവ് മാത്രമല്ല കശ്‌മീരിന്‍റെ തനത് കാർഷിക ഉത്പന്നങ്ങളായ ബദാം, അത്തിപ്പഴം, ലാവെൻഡർ എന്നിങ്ങനെ സലാമിയെന്ന കശ്‌മീര്‍ സ്റ്റൈൽ ഇറച്ചി കറി വരെ മേളയിലെ കശ്‌മീരിന്‍റെ സ്റ്റാളിനെ ശ്രദ്ധേയമാക്കുന്നു.

12 വിധത്തിലുള്ള കശ്‌മീർ ആപ്പിളുകൾ, 15 തരം വാൾനട്ടുകൾ, 13 തരം ഓറഞ്ചുകൾ എന്നിവയും മേളയിലെ കശ്‌മീരിന്‍റെ സ്റ്റാളിൽ കൗതുക കാഴ്‌ചയാകുന്നു. ആപ്പിൾ, ഓറഞ്ച് എന്നിവയുടെ അച്ചാറുകൾ കുങ്കുമപൂവ് ചേർത്ത ചായപ്പൊടി, കുങ്കുമ പൂവിന്‍റെ തൈലം, കശ്‌മീര്‍ തേൻ എന്നിങ്ങനെ വൈവിധ്യമായ കാർഷിക ഉത്പന്നങ്ങളാണ് പ്രദർശനത്തിന് എത്തിയിട്ടുള്ളത്. കശ്‌മീര്‍ ഹോർട്ടികൾച്ചർ വിഭാഗമാണ് കർഷകരിൽ നിന്നും കാർഷിക സംരംഭകരിൽ നിന്നും ശേഖരിച്ച ഉത്പന്നങ്ങൾ മേളയിൽ എത്തിച്ചിരിക്കുന്നത്.

കശ്‌മീര്‍ ഉത്‌പന്നങ്ങളെ കൂടാതെ, ആന്ധ്രപ്രദേശ്, അസം, സിക്കിം, തമിഴ്‌നാട്, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂല്യ വർദ്ധിത ഉത്‌പന്നങ്ങളും ഒപ്പം കേരള കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ ശേഖരിച്ച ഉത്പന്നങ്ങളും മേളയിൽ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. വനത്തിൽ നിന്നും ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, മഞ്ഞ കൂവപ്പൊടി, ചീവിക്ക പൊടി, തെള്ളി അഥവ കുന്തിരിക്കം, കുടംപുളി, ഇഞ്ചി, മുളയരി എന്നിവയുടെ പ്രദർശനം കൂടാതെ അതിരപ്പിള്ളി ട്രൈബൽ വാലി അഗ്രിക്കള്‍ച്ചറല്‍ പ്രോജക്റ്റിന്‍റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള വിവിധയിനം വനം ഉത്‌പന്നങ്ങളും മേളയിലുണ്ട്.

അതിരപ്പിള്ളി ട്രൈബ്രല്‍വാലി അഗ്രികള്‍ച്ചറല്‍ പ്രോജക്‌ടിന് കീഴിലാണ് കൃത്യമായി ഇവയെ സംസ്‌കരിച്ച് പായ്‌ക്ക് ചെയ്‌തിരിക്കുന്നത്. കൂടാതെ മേളയിൽ ഒരുക്കിയിട്ടുള്ള നഴ്‌സറിയിൽ കോട്ടൂർക്കോണം, മൂവാണ്ടൻ, ആൾ സീഡൺ തുടങ്ങിയ വിവിധയിനം മാവിനങ്ങൾ മുട്ടൻ വരിക്ക, തേൻവരിക്ക, വിയറ്റ്നാം ഏർലി തുടങ്ങിയ പ്ലാവിനങ്ങൾ, അലങ്കാര സസ്യങ്ങൾ, പഴവർഗ വിളകളുടെ തൈകൾ തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്. കൃഷി വകുപ്പിന്‍റെ മൂല്യ വർധിത ഉത്പന്നങ്ങളെ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് ആരംഭിച്ച ‘കേരള അഗ്രോ’യിൽ ലിസ്റ്റ് ചെയ്‌ത ഉത്പന്നങ്ങൾ മേളയുടെ ആദ്യ സ്റ്റാളിൽ തന്നെ പ്രദർശനത്തിനുണ്ട്.

കാർഷിക മേഖലയിൽ മൂല്യ വർധിത ശൃംഖലയുടെ വികസനം എന്ന ആശയം മുന്നോട്ട് വച്ചാണ് വൈഗ കാർഷിക പ്രദർശനം കാർഷിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

മേളയില്‍ താരമായി എത്നിക്‌ ചായയും പായസങ്ങളും: വിവിധ തരം പച്ചമരുന്നുകള്‍ ചേര്‍ത്തുള്ള ചായയും കാപ്പിയുമാണ് മേളയിലെ താരങ്ങള്‍. മറയൂര്‍ ശര്‍ക്കരയും നറുനീണ്ടിയുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്നതാണ് എത്നിക് ചായ. അതിനൊപ്പം റാഗി ലഡുവും റാഗി കൊണ്ടുണ്ടാക്കിയ മുപ്പതിലധികം വിഭവങ്ങളും മേളയില്‍ ഒരുക്കിയിരുന്നു.

ചായയും ലഡുവും ലൈവായി ഉണ്ടാക്കി കൊടുക്കുകയാണ് മേളയില്‍. ഇതിന് പുറമെ കാട്ടില്‍ നിന്ന് ശേഖരിക്കുന്ന പരണ്ടക്ക, കളങ്ങ എന്നിവ കൊണ്ടുണ്ടാക്കിയ പായസം, കാട്ടുകിഴങ്ങ് വേവിച്ചത് എന്നിവയെല്ലാം മേളയില്‍ ഉണ്ടായിരുന്നു.

Last Updated : Mar 7, 2023, 3:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.