ETV Bharat / state

സ്വകാര്യ ആശുപത്രികൾ വാക്‌സിൻ നിർമാതാക്കളില്‍ നിന്നും നേരിട്ട്  വാങ്ങണമെന്ന് സർക്കാർ - വാക്‌സിൻ നിർമ്മാതകൾ

ഇപ്പോൾ കൈവശമുള്ള വാക്സിൻ ഏപ്രിൽ 30ന് മുമ്പ് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ്.

vaccine_private_hospital_new_order  vaccine  vaccine news  സ്വകാര്യ ആശുപത്രികൾ  വാക്‌സിൻ നിർമ്മാതകൾ  തിരുവനന്തപുരം വാർത്തകൾ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ വാക്‌സിൻ നിർമ്മാതകളിൽ നിന്ന് നേരിട്ട് വാങ്ങണമെന്ന് സർക്കാർ
author img

By

Published : Apr 29, 2021, 4:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കൊവിഡ് വാക്‌സിൻ നിർമ്മാതകളിൽ നിന്ന് നേരിട്ട് വാങ്ങണമെന്ന് സർക്കാർ. ഇപ്പോൾ കൈവശമുള്ള വാക്സിൻ ഏപ്രിൽ 30ന് മുമ്പ് ഉപയോഗിക്കണം. വാക്സിൻ ബാക്കിയുണ്ടെങ്കിൽ മെയ് ഒന്നു മുതൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 250 രൂപ നിരക്കിൽ തന്നെ നൽകണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കൂടുതൽ വായനയ്ക്ക്:രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ എടുക്കാൻ ഇനി സ്‌പോട്ട് രജിസ്‌ട്രേഷൻ

സ്വകാര്യ മേഖലയ്ക്ക് കൊവിഷീൽഡ് വാക്സിൻ ഡോസിന് 600 രൂപയും കൊവാക്സിന് 1200 രൂപയുമാണ് നിർമ്മാതാക്കൾ നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ സംസ്ഥാനാത്ത് 45 വയസ്സിന് മുകളിലുള്ള കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് എടുക്കാനുള്ളവർക്കുള്ള സ്പോർട്ട് രജിസ്ട്രേഷനും ആരംഭിച്ചു. രണ്ടാം ഡോസ് എടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് മാറ്റം കൊണ്ടുവന്നത്. അതേസമയം ഒന്നാം ഡോസ് വാക്സിൻ എടുക്കുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.