ETV Bharat / state

പ്ലസ് വൺ പരീക്ഷ; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി - കേരള പൊതു വിദ്യഭ്യാസ വകുപ്പ്

സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷ തീയതി നിശ്ചയിക്കും.

V Sivankutty  Higher Secondary Examination Kerala  Supreme Court verdict on Plus two exams  Kerala State Education  പ്ലസ് ടു പരീക്ഷ  സുപ്രീം കോടതി വിധി  വി ശിവന്‍കുട്ടി  കേരള പൊതു വിദ്യഭ്യാസ വകുപ്പ്
പ്ലസ് ടു പരീക്ഷ; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി
author img

By

Published : Sep 17, 2021, 2:53 PM IST

Updated : Sep 17, 2021, 3:15 PM IST

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണ്. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷ തീയതി നിശ്ചയിക്കും.

പരീക്ഷ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

തുടര്‍ന്ന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. സുപ്രീംകോടതി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെയ്തത്.

പ്ലസ് വൺ പരീക്ഷ; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി

പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടും ആശങ്ക വേണ്ട. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വായനക്ക്: കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി

Last Updated : Sep 17, 2021, 3:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.